അയ്യങ്കാളിയുടെ 161- മത് ജയന്തി ആഘോഷം ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും
ബുധനാഴ്ച ജന്മനാടായ വെങ്ങാനൂരിൽ 28 ന് പകൽ 10ന് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം: സാമൂഹൃ പരിഷ്കർത്താവായ മഹാത്മ അയ്യങ്കാളിയുടെ 161- മത് ജയന്തി ആഘോഷം ബുധനാഴ്ച ജന്മനാടായ വെങ്ങാനൂരിൽ 28 ന് പകൽ 10ന് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. ജയന്തി ആഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ദിനാചരണം, ക്വിസ് മത്സരം , ശുചിത്വ സെമിനാർ തുടങ്ങി വിവിധ പരിപാടികൾ പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിക്കും.
വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിൽ രാവിലെ 8.30 ന് മന്ത്രി ഒ ആർ കേളുവിൻറെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ സംസാരിക്കും. ദിനാചരണത്തിൻറെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 11 ന് മണ്ണന്തല അംബേദ്കർ ഭവനിൽ എം.ആർ.എസ് സ്കൂൾ ടീമുകൾ പങ്കെടുക്കുന്ന ക്വിസ് മൽസരം നടത്തും.