വയനാട് :ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടലിൽ പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്ക് അത് ലഭ്യമാക്കാൻ 2024 ആഗസ്റ്റ് 9 ന് വെള്ളിയാഴ്ച മുതൽ താഴെ പറയുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ അദാലത്ത് മാതൃകയിൽ ക്യാമ്പുകൾ ഉണ്ടായിരിക്കും…രാവിലെ 10 മണി മുതൽ 5 മണി വരെ ക്യാമ്പുകൾ പ്രവർത്തിക്കുന്നതാണ്. എല്ലാവർക്കും രേഖകൾ ലഭ്യമാക്കുന്നത് വരെ ഈ പ്രത്യേക അദാലത്ത് ക്യാമ്പ് തുടരുന്നതായിരിക്കുമെന്ന് വയനാട് ജില്ലാ കളക്ടർ മേഖശ്രീ അറിയിച്ചു .വയനാട് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളും, വിവിധ ഡിപ്പാർട്ട്മെന്റുകളും, ഐടി മിഷനും, അക്ഷയ ജില്ല പ്രൊജക്റ്റ് ഓഫീസും, വയനാട് ജില്ലാ ഭരണകൂടവും സംയുക്തമായാണ് ക്യാമ്പുകൾ സജ്ജീകരിച്ചിരിക്കുന്നത് .
അദാലത്ത് ക്യാമ്പുകൾ നടക്കുന്ന സ്ഥലങ്ങൾ :-
*ജി. എച്ച്. എസ്. എസ് മേപ്പാടി
*സെന്റ്. ജോസഫ് യു. പി. സ്കൂൾ, മേപ്പാടി
*മൗണ്ട് ടാബോർ സ്കൂൾ, മേപ്പാടി
*ഗവ. എൽ. പി സ്കൂൾ, മേപ്പാടി
*ഗവ. യു. പി സ്കൂൾ, കോട്ടനാട്
*എസ്. ഡി. എം എൽ. പി സ്കൂൾ, കല്പറ്റ
*ഡീ പോൾ സ്കൂൾ, കല്പറ്റ
*ഡബ്ല്യൂ. എം. ഒ കോളേജ്, മുട്ടിൽ
*ആർ. സി. എൽ. പി സ്കൂൾ, ചുണ്ടേൽ
*സി. എം. എസ് എച്ച്. എസ്. എസ്, അരപ്പറ്റ
*സെന്റ്. ജോസഫ്സ് ഗേൾസ് സ്കൂൾ, മേപ്പാടി
*ഗവ. എച്ച്. എസ്, റിപ്പൺ
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.