സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത, മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട്
ഒറ്റപ്പെട്ടയിടങ്ങളിൽ നാളെയും മാർച്ച് ഒന്ന്, രണ്ട് തീയതികളിലുമാണ് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം : കേരളത്തിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ നാളെയും മാർച്ച് ഒന്ന്, രണ്ട് തീയതികളിലുമാണ് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത പ്രവചിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
01/03/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.