സാഹിത്യകാരനും ദളിത് ചിന്തകനുമായ കെ.കെ. കൊച്ച് അന്തരിച്ചു
ഇന്നലെ രാവിലെ 11.30നാണ് അന്ത്യം.

കടുത്തുരുത്തി: സാഹിത്യകാരനും ദളിത് ചിന്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ കെ.കെ. കൊച്ച് (76) അന്തരിച്ചു. കാന്‍സര്‍ ബാധിതനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെ 11.30നാണ് അന്ത്യം.മൃതദേഹം ഇന്നു രാവിലെ 11 മുതല്‍ കടുത്തുരുത്തി മിനി സിവില്‍ സ്റ്റേഷനുസമീപം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ മൂന്നിനു തത്തപ്പള്ളിയിലെ കബനിയില്‍ സംസ്കാരം നടക്കും.കോട്ടയം കടുത്തുരുത്തി കപിക്കാട് കളത്തൂട്ടില്‍ കുഞ്ഞന്റെയും കുഞ്ഞുപെണ്ണിന്റെയും മൂത്തമകനാണ്. കല്ലറ എന്‍എസ്എസ് ഹൈസ്കൂള്‍, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദളിതന് എന്ന ആത്മകഥ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്.കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ: കെ.എ. ഉഷാദേവി. മക്കള്‍: കെ.കെ. സൂര്യനയന (ആന്ധ്രാപ്രദേശ്), കെ.കെ. ജയസൂര്യന്‍ (സയന്റിസ്റ്റ്, റബര്‍ ബോര്‍ഡ്, കോട്ടയം). മരുമകള്‍: ശാന്തിനി (എംജി യൂണിവേഴ്സിറ്റി, കോട്ടയം).