ഉടുമ്പൻചോലയിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ

ഇടുക്കി : രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഉടുമ്പൻചോല സ്വദേശി ചിഞ്ചുവിന്റെ കുഞ്ഞാണ് മരിച്ചത്. സമീപത്ത് കുട്ടിയുടെ മുത്തശ്ശി ജാൻസിയെ അവശനിലയിൽ കണ്ടെത്തിയിട്ടുണ്ട്.
വീടിനോട് ചേർന്നാണ് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. എങ്ങനെയാണ് കുട്ടി മരിച്ചതെന്ന് വ്യക്തമല്ല. അശനിലയിലായ ജാൻസിയെ കോതമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.