തൃശൂർ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് പണം കവർന്നു
ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് മോഷ്ടാക്കൾ പണം കവർന്നു
തൃശൂർ : ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് മോഷ്ടാക്കൾ പണം കവർന്നു. ഗുരു തിത്തറക്ക് സമീപമുള്ള ഭണ്ഡാരം തകർത്താണ് മോഷ്ടാക്കൾ പണം കവർന്നത്.
നാഗത്തറയിലെയും ആൽത്തറയിലെയും ഭണ്ഡാരങ്ങളുടെ പൂട്ടുകൾ തകർത്തിട്ടുണ്ടെങ്കിലും മോഷ്ടാക്കൾക്ക് പണമെടുക്കാൻ സാധിച്ചില്ല. വടക്കാഞ്ചേരി മേഖലയിലെ ആരാധനാലയങ്ങളിൽ മോഷണം തുടർക്കഥയാവുകയാണെന്ന് നാട്ടുകാർ പറഞ്ഞു.