തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ തട്ടിപ്പില്‍ അഭിഭാഷകന് നഷ്ടമായത് ഒരുകോടി രൂപ

തിരുവനന്തപുരം : ഓണ്‍ലൈന്‍ തട്ടിപ്പില്‍ തലസ്ഥാനത്തെ അഭിഭാഷകന് ഒരു കോടി രൂപ നഷ്ടമായി. അഭിഭാഷകനായ ശാസ്തമംഗലം അജിത്കുമാറിന്റെ പണമാണ് നഷ്ടമായത്. ഓഹരിവിപണിയിലെ നിക്ഷേപത്തിന്റെ മറവിലാണ് പണം തട്ടിയത്.
സൈബര്‍ തട്ടിപ്പ് കേസുകളില്‍ കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകനാണ് ശാസ്തമംഗലം അജിത്കുമാര്‍. സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.