മഴ തുടരും; ഇന്ന് കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ മഞ്ഞ അലർട്ട്
ഒരിടവേളക്ക് ശേഷമാണ് കേരളത്തിൽ കാലവർഷം ശക്തമായിരിക്കുന്നത്.
 
                                    കോഴിക്കോട്: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്.ഒരിടവേളക്ക് ശേഷമാണ് കേരളത്തിൽ കാലവർഷം ശക്തമായിരിക്കുന്നത്. എല്ലാ ജില്ലകളിലും തുടരുന്ന മഴയിൽ പലയിടത്തും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.വ്യാഴാഴ്ച വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്.മഴ ശക്തമായതോടെ കോട്ടയം ജില്ലയിൽ അങ്കണവാടികളും പ്രഫഷണൽ കോളജുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകി. ഇടുക്കി ദേവികുളം താലൂക്കിലും അവധിയാണ്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ഗാപ് റോഡിലൂടെ യാത്ര പൂർണമായും നിരോധിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            