വാട്‌സാപ്പിലെ കമ്മ്യൂണിറ്റീസ് ഫീച്ചര്‍ ഫേസ്ബുക്ക് മെസഞ്ചറിലും എത്തുന്നു
നിലവില്‍ മെസഞ്ചറിലുള്ള കമ്മ്യൂണിറ്റി ചാറ്റ്‌സിന് പുറമെയാണ് ഈ സൗകര്യം എത്തുന്നത്.
വാട്‌സാപ്പിലെ കമ്മ്യൂണിറ്റീസ് ഫീച്ചര്‍ ഫേസ്ബുക്ക് മെസഞ്ചറിലും എത്തുന്നു. നിലവില്‍ മെസഞ്ചറിലുള്ള കമ്മ്യൂണിറ്റി ചാറ്റ്‌സിന് പുറമെയാണ് ഈ സൗകര്യം എത്തുന്നത്. 2022 ല്‍ വാട്‌സാപ്പില്‍ അവതരിപ്പിക്കപ്പെട്ട ഫീച്ചറാണ് കമ്മ്യൂണിറ്റീസ്. വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്ന് വ്യത്യസ്തമാണിത്. ഒരു കൂട്ടം ഗ്രൂപ്പുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ വാട്‌സാപ്പ് കമ്മ്യൂണിറ്റീസിലൂടെ സാധിക്കും. സ്‌കൂളുകള്‍, ഓഫീസുകള്‍, കാമ്പസ് എന്നിവിടങ്ങളിലെല്ലാമുള്ള സമാന താല്‍പര്യമുള്ള ഗ്രൂപ്പുകളെ ഒന്നിച്ച് കൈകാര്യം ചെയ്യാന്‍ ഇതുവഴി സാധിക്കും.സമാനമായി ഫേസ്ബുക്ക് മെസഞ്ചര്‍ ഉപഭോക്താക്കള്‍ക്ക് ഒരേ ഫേസ്ബുക്ക് ഗ്രൂപ്പില്‍ അംഗമല്ലെങ്കിലും കമ്മ്യൂണിറ്റീസ് വഴി പരസ്പരം സന്ദേശങ്ങളയക്കാന്‍ സാധിക്കും.ഒരു മെസഞ്ചര്‍ കമ്മ്യൂണിറ്റിയില്‍ 5000 പേര്‍ക്ക് വരെ അംഗമാവാം. ഇന്‍വൈറ്റുകളിലൂടെയാണ് കമ്മ്യൂണിറ്റീസില്‍ അംഗത്വമെടുക്കാനാവുക. സ്‌കൂളുകള്‍, ഓഫീസുകള്‍, കാമ്പസ് ഉള്‍പ്പടെ വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അവരുടെ സമാന താല്‍പര്യമുള്ള ഗ്രൂപ്പുകളെ ഒന്നിച്ച് കൈകാര്യം ചെയ്യാന്‍ ഇതുവഴി സാധിക്കും.വാട്‌സാപ്പ് കമ്മ്യൂണിറ്റീസിന് സമാനമാണ് മെസഞ്ചര്‍ കമ്മ്യൂണിറ്റീസിന്റെ പ്രവര്‍ത്തനം എങ്കിലും ഫേസ്ബുക്ക് സോഷ്യല്‍ നെറ്റ്‌വര്‍ക്കുമായി ഇത് ബന്ധപ്പെട്ടുകിടക്കും. മാത്രവുമല്ല മെസഞ്ചര്‍ കമ്മ്യൂണിറ്റീസില്‍ അംഗമാവാന്‍ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടതില്ല. ഫേസ്ബുക്ക് അംഗങ്ങള്‍ക്ക് അവരുടെ ഫ്രണ്ടസ് ലിസ്റ്റിലുള്ളവരെ കമ്മ്യൂണിറ്റിയിലേക്ക് ക്ഷണിക്കാം. അധികം വൈകാതെ തന്നെ ഈ ഫീച്ചര്‍ ഉപഭോക്താക്കളിലേക്ക് എത്തും.