റാന്നിയിൽ സപ്ലൈകോ ഓണഫെയറിനു തുടക്കമായി
ഇന്നുമുതൽ സെപ്റ്റംബർ 14 വരെ
റാന്നി :മലയാളിയുടെ ദേശീയആഘോഷമായ ഓണക്കാലം സുഭിക്ഷമാക്കാനാണ് സപ്ലൈകോ ഓണം മേള ഒരുങ്ങിയിരിക്കുന്നതെന്ന് അഡ്വ പ്രമോദ് നാരായണൻ എം എൽ എ അഭിപ്രായപ്പെട്ടു . വിപണിയിലെ വിലക്കയറ്റം ഓണക്കാലത്തെ ബാധിക്കാതിരിക്കാൻ സർക്കാർ ഇടപെടൽ സജീവമാകുകയാണ്. സപ്ലൈകോ,ഓണം ഫെയർ റാന്നി ഇട്ടിയപ്പാറ സപ്ലൈകോ സുപ്പെർമാർക്കറ്റിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ . കുറഞ്ഞവിലയിൽ ഗുണമേന്മയുള്ള സാധനങ്ങൾ ഇവിടെനിന്ന് വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു .പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി ആദ്യ വില്പന നിർവഹിച്ചു .വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ പങ്കെടുത്തു .
. 13 സബ്സിഡി ഇനങ്ങളും പച്ചക്കറി, മിൽമ കൗണ്ടറുകളും ഫെയറിലുണ്ടാകും. നെയ്യ്, തേൻ, കറിമസാലകൾ, സോപ്പുപൊടികൾ തുടങ്ങിയവയ്‌ക്ക് 45 ശതമാനംവരെ വിലക്കുറവുണ്ടാകും. ശബരിയുടെ ആറ് ഉൽപ്പന്നങ്ങളടങ്ങിയ 255 രൂപ വരുന്ന ശബരി സിഗ്‌നേച്ചർ കിറ്റ് 189 രൂപയ്ക്ക് ലഭിക്കുമെന്നും സപ്ലൈകോ അധികൃതർ പറഞ്ഞു .