സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കംബൈൻഡ് ​ഗ്രാജ്വേറ്റ് തല പൊതുപരീക്ഷ 2024 ന് അപേക്ഷ ക്ഷണിച്ചു

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കംബൈൻഡ് ​ഗ്രാജ്വേറ്റ് തല പൊതുപരീക്ഷ 2024 ന് അപേക്ഷ ക്ഷണിച്ചു

Jul 3, 2024
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ  കംബൈൻഡ് ​ഗ്രാജ്വേറ്റ് തല പൊതുപരീക്ഷ 2024 ന്  അപേക്ഷ ക്ഷണിച്ചു

കംബൈൻഡ് ​ഗ്രാജ്വേറ്റ് തല പൊതുപരീക്ഷ 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ കമ്പ്യൂട്ടർ അധിഷ്ഠിത കംബൈൻഡ് ​ഗ്രാജ്വേറ്റ് തല പൊതു പരീക്ഷ 2024-ലേക്ക്  അപേക്ഷ ക്ഷണിച്ചു. അക്ഷയാ കേന്ദ്രം വഴി അപേക്ഷിക്കാം. 2024 ജൂലായ് 24ന് രാത്രി പതിനൊന്നു മണി വരെ അപേ‍ക്ഷകൾ സമ‍ർപ്പിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, എസ്.സി/എസ്.ടി വിഭാ​ഗത്തിൽപ്പെടുന്നവ‍ർ, അം​ഗപരിമിത‍ർ, വിമുക്തഭടന്മാ‍ർ എന്നിവ‍രെ പരീക്ഷാ ഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

2024 സെപ്തംബർ/ഒക്ടോബർ മാസങ്ങളിലായിരിക്കും ഒന്നാം ഘട്ട പരീക്ഷ. കൃത്യമായ പരീക്ഷാ തീയതി സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിലൂടെ പിന്നീട്  അറിയിക്കും. തസ്തിക, ഒഴിവുകൾ, പ്രായപരിധി, വിദ്യാഭ്യാസ യോ​ഗ്യത, പരീക്ഷാഘടന, അപേക്ഷിക്കേണ്ട രീതി എന്നിവയുൾപ്പെടുന്ന വിശദവിവരങ്ങൾ അറിയാനായി ജൂൺ 26ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം പരിശോധിക്കുക