സ്കൂളുകൾ പരിസര ശുചിത്വം ഉറപ്പ് വരുത്തണം; പരിശോധന ഊർജിതമാക്കുമെന്ന് ശുചിത്വ മിഷൻ
സ്കൂളും പരിസരവും ശുചീകരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും കിണർ ക്ലോറിനേഷന് വിധേയമാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ജില്ലാ ശുചിത്വ മിഷൻ കോഓർഡിനേറ്റർ എം ഗൗതമൻ അറിയിച്ചു.
കോഴിക്കോട്: ഇടവേളക്ക് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ പരിസര ശുചിത്വം ഉറപ്പ് വരുത്തണമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി ജില്ലാ ശുചിത്വ മിഷൻ. കോഴിക്കോട് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ തല യോഗത്തിൽ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് ശുചിത്വ പരിശോധനകൾ ഊർജിതപ്പെടുത്താൻ തീരുമാനിച്ചത്. സ്കൂളും പരിസരവും ശുചീകരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും കിണർ ക്ലോറിനേഷന് വിധേയമാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ജില്ലാ ശുചിത്വ മിഷൻ കോഓർഡിനേറ്റർ എം ഗൗതമൻ അറിയിച്ചു. സ്കൂളിന് സമീപം വെള്ളക്കെട്ടുകളില്ല എന്നും ഉറപ്പ് വരുത്തുകയും ശൗചാലയങ്ങളുടെയുംമാലിന്യ സംസ്കരണ സംവിധാനങ്ങളുടേയും കുറവുകളുണ്ടെങ്കിൽ ജില്ലാ ശുചിത്വ മിഷനെ അറിയിക്കുകയും വേണം.