നിറപുത്തിരി പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
നിറപുത്തരി; ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട : വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും.
ബുധനാഴ്ചയാണ് നിറപുത്തരി. ബുധനാഴ്ച പുലർച്ചെ 5.30നും 6.30നും ഇടയിലുള്ള മുഹൂർത്തത്തിൽ നിറപുത്തരി പൂജകൾ നടക്കും.പൂജകൾ പൂർത്തിയാക്കി 30ന് രാത്രി പത്തിന് നട അടയ്ക്കും. ഭക്തരെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.