മകരവിളക്ക് സുരക്ഷ: സന്നിധാനത്ത് 1450 പോലീസുകാർ
12 ഡിവൈഎസ്പിമാരുടെ കീഴിൽ 36 സിഐമാരും 105 എസ്ഐ, എഎസ്ഐ മാരും 1450 സിവിൽ പോലീസ് ഓഫീസർമാരും
ശബരിമല: തീർഥാടനകാലത്തെ ആറാമത് ബാച്ച് ശബരിമലയിൽ ചുമതലയേറ്റു. മകരവിളക്ക് ദിവസങ്ങളുൾപ്പെടെ 20നു നട അടയ്ക്കുന്നതുവരെ ഇവർ ഡ്യൂട്ടിയിലുണ്ടാകും.
12 ഡിവൈഎസ്പിമാരുടെ കീഴിൽ 36 സിഐമാരും 105 എസ്ഐ, എഎസ്ഐ മാരും 1450 സിവിൽ പോലീസ് ഓഫീസർമാരും അടങ്ങുന്നസംഘമാണ് വ്യാഴാഴ്ച ചുമതലയേറ്റത്. ശബരിപീഠം മുതൽ പാണ്ടിത്താവളം വരെയാണ് ഇവരുടെ പ്രവർത്തന മേഖല.
വലിയ നടപ്പന്തലിൽ നടന്ന ചടങ്ങിൽ പുതിയ പോലീസ് ബാച്ചിന് സന്നിധാനം പോലീസ് സ്പെഷൽ ഓഫീസർ എസ്. മധുസൂദനൻ മാർഗനിർദേശങ്ങൾ നൽകി.
പുതിയ ബാച്ചിന്റെ സ്പെഷൽ ഓഫീസറായി എഐജി വി. അജിത്ത് ഇന്നു ചുമതലയേൽക്കും. എഎസ്പി പി.ബി. കിരൺ ജോയിന്റ് സ്പെഷൽ ഓഫീസറും എഎസ്പി കെ.വി. വേണുഗോപാൽ അഡീഷണൽ സ്പെഷൽ ഓഫീസറുമായി പ്രവർത്തിക്കും.