പിറ കണ്ടു; ഇന്ന് റംസാൻ ഒന്ന്

തിരുവനന്തപുരം: ഇന്നലെ വൈകിട്ട് റംസാൻ മാസപ്പിറവി ദൃശ്യമായെന്ന് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് റംസാൻ ഒന്നായിരിക്കുമെന്ന് പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവിയും ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.
ഇന്നു മുതൽ റംസാൻ ഒന്നായിരിക്കുമെന്ന് മണക്കാട് വലിയപള്ളിയിൽ നടന്ന യോഗത്തിനു ശേഷം തിരുവനന്തപുരം വലിയ ഖാസി ചന്തിരൂർ വി.എം.അബ്ദുള്ള മൗലവിയും അറിയിച്ചു. ഇന്നു മുതൽ വിശ്വാസികൾ നോമ്പ് ആരംഭിക്കും
ആത്മസംസ്കരണത്തിന്റെയും സ്വയം ശുദ്ധീകരണത്തിന്റെയും നാളുകളാണ് നോമ്പുകാലം. വിശ്വാസി കൂട്ടായ്മയുടെയും ഇഫ്താർ സംഗമങ്ങളിലൂടെയും സാമൂഹിക ഒത്തുചേരലിന്റെയും സൗഹാർദ്ദകാലം കൂടിയാണിത്.