വോട്ടർമാരോട് നന്ദിപറയാൻ പ്രിയങ്ക വയനാടിന്റെ മണ്ണിലെത്തി
കോഴിക്കോട്: പ്രിയപ്പെട്ട വോട്ടർമാരെ കാണാൻ പ്രിയങ്ക ഗാന്ധി വയനാടിന്റെ മണ്ണിലെത്തി. കരിപ്പൂർ വിമാനത്താവളത്തിൽ യു.ഡി.എഫ് നേതാക്കൾ പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സ്വീകരിച്ചു.
വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ട് എം.പിയായി സത്യപ്രതിഞ്ജ ചെയ്ത ശേഷം ആദ്യമായാണ് പ്രിയങ്ക മണ്ഡലത്തിലെത്തുക. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലായിരിക്കും ഇന്ന് പ്രിയങ്ക സന്ദര്‍ശനം നടത്തുന്നത്.ഞായറാഴ്ച വയനാട് ജില്ലയിലും സന്ദര്‍ശനം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളിലാണ് പ്രിയങ്ക പങ്കെടുക്കുന്നത്. മലപ്പുറം ജില്ലയില്‍ കരുളായി, വണ്ടൂര്‍, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണവും പൊതുസമ്മേളനവും നടക്കും.
ഉപതെരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് കന്നിയങ്കത്തില്‍ പ്രിയങ്ക ജയിച്ചുകയറിയത്. ഭരണഘടന ഉയർത്തിപ്പിടിച്ചായിരുന്നു പ്രിയങ്ക സത്യപ്രതിഞ്ജ ചെയ്തത്.