പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വയനാട്ടിൽ
Prime Minister Narendra Modi in Wayanad tomorrow
വിമാനത്താവളത്തിൽ നിന്ന് വ്യോമസേനയുടെ ഹെലികോപ്ടറിലായിരിക്കും നരേന്ദ്രമോദി ദുരന്ത ബാധിത മേഖലയിലേക്ക് പോകുക. ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദർശിക്കും. പിന്നാലെ റിവ്യു മീറ്റിംഗും നടത്തും. ദുരന്തബാധിത പ്രദേശത്ത് പ്രധാനമന്ത്രി മൂന്നുമണിക്കൂർ സന്ദർശനമാണ് നടത്തുന്നത് .
പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് മുണ്ടക്കൈ, ചൂരൽമല തുടങ്ങി ദുരന്തബാധിത പ്രദേശങ്ങളിൽ നാളെ തെരച്ചിൽ ഉണ്ടാകില്ലെന്ന് വയനാട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഉള്ളതിനാൽ സന്നദ്ധപ്രവർത്തകർക്കും തെരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കും ദുരന്തബാധിത പ്രദേശങ്ങളിൽ പ്രവേശനം ഉണ്ടാകില്ല. ഞായറാഴ്ച തെരച്ചിൽ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.


