ശബരിമല തീർത്ഥാടകർക്കായി എരുമേലി പിൽഗ്രിം അമിനിറ്റി സെന്റർ സജ്ജീകരിച്ചു

Nov 20, 2024

കോട്ടയം: ശബരിമല മണ്ഡലമകരവിളക്കിനോടനുബന്ധിച്ച് ഡിടിപിസിയുടെ കീഴിലുള്ള എരുമേലി പിൽഗ്രിം സെന്ററിൽ തീർഥാടകർക്കായി സൗകര്യങ്ങളൊരുക്കി. എട്ട് മുറികൾ, രണ്ട് മിനി ഹാൾ, ഒരു മെയിൻ ഹാൾ, രണ്ട് ഡോർമിറ്ററി, നാല് ടോയ്ലറ്റ് ബ്ലോക്കുകൾ എന്നിങ്ങനെയാണ് സജ്ജീകരിച്ചിട്ടുള്ളത്.
മുറികൾക്ക് 900 രൂപ ( രണ്ട് പേർക്ക്) ഡോർമിറ്ററി ഒരാൾക്ക് 100 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.
ടോയ്ലറ്റ്, ഓപ്പൺ ബാത്ത് സൗകര്യങ്ങൾ സൗജന്യമായി തീർത്ഥാടകർക്ക് നൽകും. നവംബർ 26 മുതൽ മണ്ഡലകാലം തീരുന്നതുവരെ ഈ സേവനം ലഭ്യമാണ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.