എരുത്വാപ്പുഴ കോളനിയിലെ "ഒറ്റയാൻ "90 കാരനായ കേശവൻ അപ്പൂപ്പന് ഇനി പെൻഷൻ ലഭിക്കും
കഴിഞ്ഞ വർഷവും ഇദ്ദേഹത്തെ എല്ലായിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല
എരുമേലി :എരുമേലി പഞ്ചായത്തിലെ എരുത്വാപ്പുഴ മലവേട ആദിവാസി കോളനിയിലെ 90 കാരനായ ചെല്ലത്തുപറയിൽ കേശവൻ ചേട്ടനെ കണ്ട പഞ്ചായത്ത് അംഗം കെ ആർ അജേഷിന് സന്തോഷമായി ..തേടി നടന്ന വള്ളി കാൽചുറ്റിയ അനുഭൂതി ,കുറേക്കാലമായി അജേഷും വി ഇ ഓ മാരായ അനിമോളും ,സീതയും കേശവനെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു .എരുത്വാപ്പുഴ കോളനിയിലെ വീട് കത്തിപ്പോയശേഷം തന്റെ സഹചാരിയായ നായക്കൊപ്പം നാടും കാടും ചുറ്റികറങ്ങി നടക്കുകയാണ് കേശവൻ .കഴിഞ്ഞ വർഷവും ഇദ്ദേഹത്തെ എല്ലായിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല,അതിനാൽ പെൻഷൻ മസ്റ്ററിങ് ചെയ്യാനാകാത്തതിനാൽ പെൻഷൻ ലഭ്യമായിരുന്നില്ല .ഇന്ന് കേശവൻ ചേട്ടനെ കണ്ട അജേഷ് മെമ്പർ ഉടൻ തന്നെ വി ഇ ഓ മാരെ കൂട്ടി കേശവൻ ചേട്ടനെ എരുമേലി അക്ഷയ കേന്ദ്രത്തിൽ എത്തിച്ചു പെൻഷൻ മസ്റ്ററിങ് വിജയകരമായി പൂർത്തിയാക്കുകയായിരുന്നു .
ഫോട്ടോ ക്യാപ്ഷൻ : എരുത്വാപ്പുഴ മലവേട ആദിവാസി കോളനിയിലെ 90 കാരനായ ചെല്ലത്തുപറയിൽ കേശവൻ അപ്പൂപ്പന്റെ പെൻഷൻ മസ്റ്ററിങ് എരുമേലി അക്ഷയ കേന്ദ്രത്തിൽ എ സി ഇ :സോജൻ ജേക്കബ് നിർവഹിക്കുന്നു .വി ഇ ഓ മാരായ അനുമോൾ ,സീതു എന്നിവർ സമീപം .