പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ പതിനാലുകാരനെ മര്‍ദിച്ച സംഭവം;അച്ഛന് അറസ്റ്റില്‍
മർദനം പതിവായപ്പോൾ കുട്ടിയുടെ അമ്മ തന്നെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയായിരുന്നു

പത്തനംതിട്ട : മദ്യലഹരിയില്‍ പതിനാലുകാരനെ ബെല്‍റ്റ് കൊണ്ട് മര്‍ദിച്ച സംഭവത്തില്‍ അച്ഛന് അറസ്റ്റില്‍. കൂടൽ സ്വദേശി രാജേഷ് കുമാർ ആണ് അറസ്റ്റിലായത്.മർദനം പതിവായപ്പോൾ കുട്ടിയുടെ അമ്മ തന്നെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയായിരുന്നു. പിന്നീട് ഇത് സിഡബ്യൂസിക്ക് കൈമാറി.കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ്ഐആര്‍. ബാലനീതി വകുപ്പ് പ്രകാരമുള്ള വകുപ്പുകളും ചുമത്തി.വാഴപ്പോള കൊണ്ടടിക്കുന്ന ദൃശ്യങ്ങളാണ് കൈമാറിയത്. ഇതേ തുടര്‍ന്ന് പരാതി അന്വേഷിക്കാന്‍ സിഡബ്യൂസി ആണ് പോലീസിനോട് ആവശ്യപ്പെട്ടത്.
പോലീസ് അന്വേഷണത്തിനിടെ അച്ഛന്നേരത്തേ ബെല്‍റ്റ് കൊണ്ടടിച്ചെന്ന് കുട്ടി മൊഴി നല്കി. ഈ സാഹചര്യത്തിലാണ് കേസെടുത്തത്.