നാഷണൽ ഡിസബിലിറ്റി അവാർഡ് 2024
ഓരോ വിഭാഗത്തിലുമുള്ള നിർദ്ദിഷ്ഠ മാനദണ്ഡപ്രകാരം ഓൺലൈൻ ജാലകം വഴിയാണ് നോമിനേഷൻ സമർപ്പിക്കേണ്ടത്

തിരുവനന്തപുരം : ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നാഷണൽ ഡിസബിലിറ്റി അവാർഡ് 2024ന് നോമിനേഷൻ ക്ഷണിച്ചു . ഓരോ വിഭാഗത്തിലുമുള്ള നിർദ്ദിഷ്ഠ മാനദണ്ഡപ്രകാരം ഓൺലൈൻ ജാലകം വഴിയാണ് നോമിനേഷൻ സമർപ്പിക്കേണ്ടത്. നോമിനേഷൻ ഓൺലൈൻ പോർട്ടൽ മുഖേന സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 31.