സാമൂഹിക സേവന സംരംഭങ്ങളിലൂടെ എൻ‌.സി‌.സി കേഡറ്റുകളുടെ 10 ദിവസത്തെ സെയിലിംഗ് പര്യവേഷണം തുടരുന്നു

Aug 26, 2025
സാമൂഹിക സേവന സംരംഭങ്ങളിലൂടെ എൻ‌.സി‌.സി കേഡറ്റുകളുടെ 10 ദിവസത്തെ സെയിലിംഗ് പര്യവേഷണം തുടരുന്നു
n c c

കൊല്ലം ഗ്രൂപ്പിലെ 3-ാം കേരള നേവൽ യൂണിറ്റ് എൻ‌.സി‌.സിയുടെ കമാൻഡിംഗ് ഓഫീസറായ ക്യാപ്റ്റൻ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 21 ന് ആരംഭിച്ച കേരള, ലക്ഷദ്വീപ് ഡയറക്ടറേറ്റ് എൻ‌.സി‌.സി-യുടെ 10 ദിവസത്തെ സെയിലിംഗ് പര്യവേഷണം തുടരുന്നു. മൂന്ന് ഡി‌.കെ വേലർ ബോട്ടുകളിലും, രണ്ട് റെസ്‌ക്യൂ ബോട്ടുകൾ, ഒരു ശിഖാര ബോട്ട് എന്നിവയിൽ 65 കാഡറ്റുകളും ജീവനക്കാരും അടങ്ങുന്നതാണ് പര്യവേഷണ സംഘം.

മുന്നോട്ടുള്ള യാത്രയിൽ, കേഡറ്റുകൾ അവരുടെ നാവിക സംബന്ധമായ  കഴിവുകൾ പ്രദർശിപ്പിക്കുക മാത്രമല്ല, സാമൂഹിക സേവനത്തിലും ബോധവൽക്കരണ പരിപാടികളിലും ഏർപ്പെട്ടിരുന്നു.  കുമാരോടിയിൽ മഹാകവി കുമാരനാശാന്റെ പ്രതിമ വൃത്തിയാക്കി അവർ ഒരു ശുചീകരണ ഡ്രൈവ് നടത്തി, തുടർന്ന് കവിതാ പാരായണവും നടത്തി. പുന്നമടയിൽ, പ്രാദേശിക സമൂഹത്തിൽ അവബോധം വളർത്തുന്നതിനായി "ജലം സംരക്ഷിക്കുക" എന്ന വിഷയത്തിൽ അവർ ഒരു നുക്കാദ് നാടകം അവതരിപ്പിച്ചു.

പര്യവേഷണത്തിന് പ്രചോദനം നൽകിക്കൊണ്ട്, കേരള & ലക്ഷദ്വീപ് എൻ‌സി‌സി ഡയറക്ടർ കേണൽ പ്രമോദ്, ക്യാപ്റ്റൻ ഉണ്ണികൃഷ്ണനോടൊപ്പം യാത്രയുടെ മധ്യത്തിൽ സംഘത്തോടൊപ്പം ചേർന്നു. കേണൽ പ്രമോദും കാഡറ്റുകൾക്കൊപ്പം ചേർന്ന് തന്റെ സജീവമായ ഇടപെടലിലൂടെ അവരെ പ്രചോദിപ്പിച്ചു. പര്യവേഷണത്തിന്റെ ലക്ഷ്യങ്ങളെയും പ്രാധാന്യത്തെയും കുറിച്ച് അദ്ദേഹം കാഡറ്റുകൾക്ക് കൂടുത

ൽ വിശദീകരിച്ചു നൽകുകയും അവരുടെ കഴിവ്, കരുത്ത്, ടീം വർക്ക് എന്നിവയെ അഭിനന്ദിക്കുകയും ചെയ്തു.

പകുതി യാത്ര പൂർത്തിയാക്കിയപ്പോൾ, കണ്ണങ്കര ജെട്ടിയിൽ ജലാശയങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് കേഡറ്റുകൾ ഒരു മൈം പ്രകടനം സംഘടിപ്പിക്കുകയും പാതിരാമണൽ പക്ഷിസങ്കേതത്തിൽ ഒരു ക്ലീൻഷിപ്പ് ഡ്രൈവ് നടത്തുകയും പരിസ്ഥിതി സംരക്ഷണത്തോടുള്ള അവരുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ചെയ്തു.

 കാഡറ്റുകൾക്ക് സീമാൻഷിപ്പ്, ടീം വർക്ക്, കമ്മ്യൂണിറ്റി ഇടപെടൽ എന്നിവയെക്കുറിച്ചുള്ള വിലയേറിയ അറിവ് നൽകുന്നു.

പ്രാദേശിക സമൂഹങ്ങൾക്കിടയിൽ സംരക്ഷണത്തിന്റെയും പൗരധർമ്മത്തിന്റെയും സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനൊപ്പം, കാഡറ്റുകൾക്ക് സീമാൻഷിപ്പിനെക്കുറിച്ച് പ്രായോഗിക പരിചയം നൽകിക്കൊണ്ട്, ഉയർന്ന ആവേശത്തോടെയാണ് പര്യവേഷണം അതിന്റെ മടക്കയാത്ര തുടരുന്നത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.