കണ്ണൂരില്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ചനിലയില്‍
സുനന്ദ വി. ഷേണായി(78), മകള്‍ ദീപ(44) എന്നിവരാണ് മരിച്ചത്
കണ്ണൂര്‍: കൊറ്റാളിയില്‍ അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സുനന്ദ വി. ഷേണായി(78), മകള്‍ ദീപ(44) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് രണ്ടുപേരെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.വിഷം ഉള്ളില്‍ച്ചെന്നാണ് രണ്ടുപേരുടെയും മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ മുന്‍വാതില്‍ അടച്ചിരുന്നില്ല. വോട്ടെടുപ്പ് ദിവസം വൈകിട്ട് മൂന്നുമണിവരെ ഇരുവരെയും വീടിന് പുറത്ത് കണ്ടതായി പറയുന്നുണ്ട്.ഭര്‍ത്താവ് വിശ്വനാഥ് ഷേണായിയുടെ മരണശേഷം കഴിഞ്ഞ പത്തുവര്‍ഷമായി സുനന്ദയും മകളും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. സുനന്ദയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. മകള്‍ ദീപ അവിവാഹിതയാണ്. സുനന്ദയുടെ മറ്റുമക്കള്‍: അര്‍ച്ചന, അമിത.ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും