മാത്ത് കോഡിംഗ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സ്

തിരുവനന്തപുരം : കോ ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്പ്) സ്‌കിൽ ഡവലപ്‌മെന്റ് കേന്ദ്രമായ എസ്‌കെഡിസിയും മുട്ടത്തറ കോളേജ് ഓഫ് എൻജിനിയറീങും ചേർന്ന് ബി.ടെക് വിദ്യാർത്ഥികൾക്കായി മാത്ത് കോഡിങ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലെവൽ 1-ന്റെ ഹാൻസ് ഓൺ ട്രെയിനിങ് സംഘടിപ്പിക്കുന്നു. 30 മണിക്കൂർ നീണ്ടുനിൽക്കുന്ന 5 ദിവസത്തെ ട്രെയിനിങ് ഓഗസ്റ്റ് ഏഴ് മുതൽ 11 വരെ മുട്ടത്തറ കോളേജ് ഓഫ് എഞ്ചിനീയറിങിൽ നടക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 9656411773 എന്ന നമ്പരിൽ ബന്ധപ്പെടണം.