മണ്ണിടിച്ചില്‍, പ്രദേശിക വെള്ളപ്പൊക്കം; ജാഗ്രത പുലര്‍ത്താം
അതിശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില് മലയോര മേഖലയിലേക്ക് വാഹനങ്ങളില് യാത്ര ചെയ്യുന്നവര് പ്രത്യേകം ജാഗ്രത പുലര്ത്തണം.

പത്തനംതിട്ട ശക്തമായി തുടരുന്ന മഴ കാരണം താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്, പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില് തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്ക്ക് കുടുതല് സാധ്യതയുണ്ട്. മലയരോ മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചില്, ഉരുള്പൊട്ടല്, മണ്ണിടിച്ചില് എന്നിവയ്ക്കും കാരണമാകാം. ഈ പ്രദേശങ്ങളിലുള്ളവര് അതീവ ജാഗ്രത പാലിക്കണം. കാറ്റില് മരങ്ങള് കടപുഴകി വീണും പോസ്റ്റുകള് തകര്ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. അതിശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില് മലയോര മേഖലയിലേക്ക് വാഹനങ്ങളില് യാത്ര ചെയ്യുന്നവര് പ്രത്യേകം ജാഗ്രത പുലര്ത്തണം.