പി ആർ ഡി പ്രിസം പരീക്ഷ ജൂലായ് 29 ന്, കാസർഗോഡ് ജില്ല ഇൻഫർമേഷൻ ഓഫീസിൽ പരീക്ഷാ കേന്ദ്രം

Jul 26, 2024
പി ആർ ഡി പ്രിസം  പരീക്ഷ ജൂലായ് 29 ന്, കാസർഗോഡ് ജില്ല ഇൻഫർമേഷൻ ഓഫീസിൽ പരീക്ഷാ കേന്ദ്രം

        ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വാർത്താധിഷ്ഠിത പ്രിസം പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിലേക്കുള്ള എഴുത്തു പരീക്ഷ ജൂലൈ 29ന് ജില്ലാടിസ്ഥാനത്തിൽ നടക്കും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷ. കാസർകോട് ജില്ലാതല പരീക്ഷ കാസർഗോഡ് വിദ്യാനഗർ സിവിൽ സ്റ്റേഷനിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ പിആർ ചേംബർ ഹാളിൽ ആയിരിക്കും പരീക്ഷാർത്ഥികൾക്ക് careers.cdit.org യിൽ നിന്ന് ജൂലൈ 26ന് രാവിലെ മുതൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകും. രാവിലെ 10 മണിക്ക് ഹാളിൽ റിപ്പോർട്ട് ചെയ്യണം. വൈകി എത്തുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.