കോട്ടയം വാർത്തകൾ ..അറിയിപ്പുകൾ ..
നിയമസഭാ സെലക്ട് കമ്മിറ്റി തെളിവെടുപ്പ് യോഗം 26 ന്
ചെറുമല- പാലക്കത്തടം നീർത്തട പദ്ധതി ആസ്തി കൈമാറ്റം ഇന്ന്
കോട്ടയം: സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയ ചെറുമല- പാലക്കത്തടം നീർത്തട പദ്ധതിയുടെ ആസ്തി കൈമാറ്റം പാറത്തോട് ഗ്രാമപഞ്ചായത്ത് ഹാളിൽ വ്യാഴാഴ്ച (സെപ്റ്റംബർ 19) രാവിലെ 9.30ന് കൃഷി, മണ്ണു പര്യവേക്ഷണ- മണ്ണുസംരക്ഷണ വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും. ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിക്കും. ചടങ്ങിനോടനുബന്ധിച്ച് സംസ്ഥാന നീർത്തട വികസന പരിപാലന പരിശീലന കേന്ദ്രം കർഷകർക്കായി ഏകദിന പരിശീലനപരിപാടിയും സംഘടിപ്പിക്കും.
സംസ്ഥാന മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിൽ ഉൾപ്പെടുത്തി നബാർഡിന്റെ ധനസഹായത്തോടെ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പാറത്തോട് ഗ്രാമ പഞ്ചായത്തിലെ 6, 7, 8, 9, 13, 14, 15 വാർഡുകളിലും മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിന്റെ ഏതാനും ഭാഗങ്ങളിലുമായി 542 ഹെക്ടർ സ്ഥലത്താണ് ചെറുമല- പാലയ്ക്കാത്തടം നീർത്തട പദ്ധതി പൂർത്തികരിച്ചത്. 145.87 ലക്ഷം രൂപയുടെ ആസ്തി നിർമാണത്തിനൊപ്പം തദ്ദേശീയർക്കായി തൊഴിൽദിനങ്ങളും സൃഷ്ടിച്ചു.
ചടങ്ങിൽ പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ ആസ്തികൈമാറ്റരേഖ സ്വീകരിക്കും. മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ സാജു കെ. സുരേന്ദ്രൻ പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത രജീഷ്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. രേഖാദാസ്, ജില്ലാ പഞ്ചായത്ത് അംഗം പി.ആർ. അനുപമ, കാഞ്ഞിരപള്ളി ബ്‌ളോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.ജെ. മോഹനൻ, കാഞ്ഞിരപ്പളളി ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ്, കാഞ്ഞിരപള്ളി ബ്‌ളോക്ക് പഞ്ചായത്ത് അംഗം അഡ്വ. സാജൻ കുന്നത്ത്,
പാറത്തോട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.എ. സിയാദ്, ടി. രാജൻ, ജിജി ഫിലിപ്പ്്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോണിക്കുട്ടി മഠത്തിനകം, ഡയസ് മാത്യൂ കോക്കാട്ട്, വിജയമ്മ വിജയലാൽ, അന്നമ്മ വർഗീസ്, കെ.യു. അലിയാർ, സുമീന അലിയാർ, ജോസീന അന്ന ജോസ്, ആന്റണി ജോസഫ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, സിന്ധു മോഹനൻ, ഷാലിമ്മ ജെയിംസ്, ബീന ജോസഫ്, കെ.പി. സുശീലൻ, മണ്ണ് സംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡി. ആനന്ദബോസ്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. ബിന്ദു, മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടർ ഇന്ദു ഭാസ്‌കർ, , പാറത്തോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ. അനൂപ്, ചെറുമല- പാലക്കത്തടം നീർത്തട പദ്ധതി കൺവീനർമാരായ പി. മുഹമ്മദ് ഫെയ്‌സി, പി.ഡി. രാധാകൃഷ്ണൻ, ജില്ലാ മണ്ണ്് സംരക്ഷണ ഓഫീസർ ഡോ. അനു മേരി സി. ഫിലിപ്പ് എന്നിവർ പ്രസംഗിക്കും.
(കെഐഒപിആർ 2018 / 2024)
പാൽ ഗുണനിലവാര ബോധവൽക്കരണപരിപാടി
കോട്ടയം: ക്ഷീരോൽപാദകർ, ഉപയോക്താക്കൾ എന്നിവർക്കായി ക്ഷീരവികസനവകുപ്പ് ജില്ലാ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെയും നെടുമാവ് ക്ഷീരസഹകരണസംഘത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പാൽ ഗുണനിലവാര ബോധവൽക്കരണപരിപാടി ചൊവ്വാഴ്ച (സെപ്റ്റംബർ 19) നടക്കും. രാവിലെ 10ന് കൊമ്പാറ സെന്റ് ആന്റണീസ് എൽ. പി സ്‌കൂളിൽ പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു ഉദ്ഘാടനം ചെയ്യും. പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം ജിജിമോൻ ജോസഫ് അഞ്ചാനി അധ്യക്ഷത വഹിക്കും. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ ശാരദ പദ്ധതി വിശദീകരിക്കും. ഗ്രാമപഞ്ചായത്തംഗം കെ.കെ വിപിനചന്ദ്രൻ എന്നിവർ പങ്കെടുക്കും.
(കെഐഒപിആർ 2019/2024)
വനിതാ കമ്മിഷൻ അദാലത്ത്
കോട്ടയം: വനിതാ കമ്മിഷൻ കോട്ടയം ജില്ലാതല അദാലത്ത് സെപ്റ്റംബർ 19ന് രാവിലെ 10 മുതൽ ചങ്ങനാശേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കും.
(കെഐഒപിആർ 2020/2024)
അഭിമുഖം
കോട്ടയം: പള്ളം ഐ.സി.ഡി.എസ്. പ്രോജക്ടിനു കീഴിലുള്ള കോട്ടയം നഗരസഭയിലെ അങ്കണവാടി വർക്കർ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിലേക്കായി സെപ്റ്റംബർ 25,26,27,28 തീയതികളിലും അങ്കണവാടി ഹെൽപർ തസ്തികയിലേക്ക് സെപ്റ്റംബർ 30നും അഭിമുഖം നടക്കുന്നു. അറിയിപ്പ് ലഭിക്കാത്തവർ ഐ.സി.ഡി.എസ്. കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 9961124296 (കെഐഒപിആർ 2021/2024)
വെറ്ററിനറി ഡോക്ടർ ഒഴിവ്
കോട്ടയം: കോട്ടയം ജില്ലയിലെ ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ സേവനത്തിനായി വെറ്ററിനറി ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത വെറ്ററിനറി സയൻസ് ബിരുദധാരികൾക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ സർവീസിൽനിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരെ 90 ദിവസത്തേക്കാണു നിയമിക്കുന്നത്. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 20ന് രാവിലെ 11ന് കളക്‌ട്രേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. ഫോൺ: 0481 2563726
(കെഐഒപിആർ 2022/2024)
വെറ്ററിനറി സർജൻ നിയമനം
കോട്ടയം: മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ വൈക്കം, കാഞ്ഞിരപ്പള്ളി ബ്ലോക്കുകളിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിൽ വെറ്ററിനറി സർജനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത ബി.വി.എസ്.സി. ആൻഡ് എ.എച്ച്. പാസായവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി സെപ്റ്റംബർ 20ന് രാവിലെ 10.30 ന് കളക്‌ട്രേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം.
ഫോൺ: 0481 2563726.
(കെഐഒപിആർ 2023/2024)
ജവഹർ നവോദയ ആറാം ക്ലാസ് പ്രവേശനം; അപേക്ഷ നീട്ടി
കോട്ടയം: ജവഹർ നവോദയ വിദ്യാലയത്തിൽ 2025 - 26 അധ്യയന വർഷത്തിലേക്ക് ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 23 വരെ നീട്ടി. https://navodaya.gov.in , https://cbseitems.rcil.gov.in/
ഫോൺ: 9846245252,6282843192
(കെഐഒപിആർ 2024/2024)
കെൽട്രോൺ കോഴ്സ്
കോട്ടയം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഒരുവർഷം ദൈർഘ്യമുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ടീച്ചേഴ്‌സ് ട്രെയിനിംഗ് (യോഗ്യത-എസ്എസ്എൽസി), മോണ്ടിസോറി ടീച്ചേഴ്‌സ് ട്രെയിനിംഗ് (യോഗ്യത- പ്ലസ്ടു), ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ [ മാനേജ്മെന്റ് (യോഗ്യത-പ്ലസ്ടു), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി (യോഗ്യത-എസ്എസ്എൽസി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പാലക്കാട് മഞ്ഞക്കുളം റോഡിൽ ഉള്ള കെൽട്രോൺ നോളേജ് സെന്ററിൽ നേരിട്ട് ഹാജരാകുക. ഫോൺ: 0491-2504599, 8590605273
(കെഐഒപിആർ 2025/2024
വാഴൂർ ബ്ളോക്ക് ക്ഷീരസംഗമം വെള്ളിയാഴ്ച
കോട്ടയം: വാഴൂർ ബ്ലോക്ക്പഞ്ചായത്തിന്റെയും വിവിധ ഗ്രാമപഞ്ചായത്തുകളുടെയും ക്ഷീരവികസന വകുപ്പിന്റെയും ക്ഷീര സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ വാഴൂർ ബ്ലോക്ക്തല ക്ഷീരസംഗമം വെള്ളിയാഴ്ച (സെപ്റ്റംബർ 20) പരുത്തിമൂട് ക്ഷീരോൽപാദക സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ നെടുമണ്ണി സെന്റ് അൽഫോൻസാ യു.പി സ്‌കൂളിൽ നടക്കും. സംഗമത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് 12 മണിക്ക്് നടക്കുന്ന പൊതുസമ്മേളനം ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ അന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ജില്ലാ പഞ്ചായത്തംഗങ്ങളായ ജെസി ഷാജൻ, ഹേമലത പ്രേംസാഗർ എന്നിവർ ക്ഷീരകർഷകരെ ആദരിക്കും. വാഴൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി,
ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ്‌കുമാർ, ഗ്രാമപഞ്ചായത്ത്് പ്രസിഡന്റുമാരായ കെ.എസ് റംലാബീഗം, സി.ജെ ബീന, വി.പി റെജി, സി.ആർ ശ്രീകുമാർ, പി.ടി അനൂപ്, ശ്രീജിഷ കിരൺ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷാജി പാമ്പൂരി, ലതാ ഷാജൻ, പി.എം ജോൺ, വാഴൂർ ബ്‌ളോക്ക് പഞ്ചായത്ത് അംഗങ്ങളായ രഞ്ജിനി ബേബി, ഒ.ടി സൗമ്യ, ശ്രീകലാ ഹരി, ലതാ ഉണ്ണിക്കൃഷ്ണൻ, രവീന്ദ്രൻ നായർ, വർഗീസ് ജോസഫ്, കെ.എസ് ശ്രീജിത്ത്, മിനി സേതുനാഥ്, നെടുംകുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രവി വി. സോമൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ മേഴ്സി റെൻ, അഡ്വ. ജോയ്സ് എം. ജോൺസൺ, ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. എൻ. സുജിത്ത്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി.ജി. ലാൽ, എം.എ. ഷാജി, മനോജ് തോമസ്, എ. എം മാത്യു, സി.വി. തോമസ് കുട്ടി, റ്റി.ബി .ബിനു, സ്‌കൂൾ മാനേജർ ഫാ. ആരോമലുണ്ണി, ഇ.ആർ.സി. എം. പി.യു. മെമ്പർമാരായ സോണി ഈറ്റയ്ക്കൽ, ജോണി ജോസഫ്, ജോമോൻ ജോസഫ്, ലൈസാമ്മ ജോർജ്ജ്്, വിവിധ ക്ഷീരസംഘം പ്രസിഡന്റുമാരായ ജോജി സ്‌ക്കറിയ, ബാബു ലൂക്കോസ്, കൃഷ്ണൻകുട്ടി ചെട്ടിയാർ, ക്ഷീര വികസന ഓഫീസർ ടി. എസ്. ഷിഹാബുദ്ദീൻ തുടങ്ങിയവർ പങ്കെടുക്കും
ക്ഷീരസംഗമത്തോട് അനുബന്ധിച്ച് കന്നുകാലി പ്രദർശനം, ഗവ്യജാലകം, ക്ഷീരവികസന സെമിനാർ, എക്സിബിഷൻ എന്നിവ നടക്കും. കന്നുകാലി പ്രദർശനത്തിൽ പങ്കെടുപ്പിക്കുന്ന ഉരുക്കളുടെ രജിസ്‌ട്രേഷൻ രാവിലെ ഒമ്പതിന് മുമ്പായി നടത്തണം. പരുത്തിമൂട് സംഘത്തിനുപുറമേയുള്ള സംഘങ്ങളിൽ നിന്നു കൊണ്ടുവരുന്ന ഉരുക്കൾക്കു സംഘം സെക്രട്ടറിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. മുഴുവൻ ഉരുക്കൾക്കും സൗജന്യകാലിത്തീറ്റ ലഭിക്കും.
(കെഐഒപിആർ 2026/2024)
നിയമസഭാ സെലക്ട് കമ്മിറ്റി തെളിവെടുപ്പ് യോഗം 26 ന്
കോട്ടയം: 2023 ലെ കേരള പൊതുരേഖാ ബിൽ സംബന്ധിച്ച നിയമസഭാ സെലക്ട് കമ്മിറ്റി സെപ്റ്റംബർ 26ന് രാവിലെ 10.30ന് എറണാകുളം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
രജിസ്ട്രേഷൻ-മ്യൂസിയം-ആർക്കിയോ
(കെഐഒപിആർ 2027/2024)
ഐ.ടി.ഐ. പ്രവേശനം
കോട്ടയം: പെരുവ ഐ.ടി.ഐ.യിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിൽ (എസ്.ടി. വിഭാഗത്തിലെ ഒഴിവ് ഉൾപ്പെടെ) പ്രവേശനത്തിന് അപേക്ഷിക്കാം. ഇതുവരെ അപേക്ഷ നൽകാത്തവർക്കും നൽകിയിട്ട് ഹാജരാകാൻ കഴിയാത്തവർക്കും സെപ്റ്റംബർ 25 വരെ ഒറിജിനൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ടിസി, മൂന്ന് ഫോട്ടോ, ഫീസ് എന്നിവ സഹിതം നേരിട്ട് ഹാജരാകാം. യോഗ്യത: എസ്.എസ്.എൽ.സി.
ഫോൺ: 9495321698, 04829-292678