പാതയോരങ്ങൾ സുന്ദരമാക്കാൻ പദ്ധതിയുമായി ജില്ലാഭരണകേന്ദ്രം
ആദ്യംഘട്ടത്തിൽ ആറു നഗരസഭകളിലെ പാതയോരങ്ങൾ സൗന്ദര്യവത്കരിക്കും
പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങൾ ചർച്ച ചെയ്തു. വിവിധ മത, സാമുദായിക സംഘടന പ്രതിനിധികളുമായും മാധ്യമപ്രവർത്തകരുമായും ചർച്ച നടത്തും. മാർച്ചിൽ ജില്ലയിലെല്ലായിടത്തും ഒരേദിവസം പദ്ധതി തുടങ്ങുകയാണ് ലക്ഷ്യം. ഓരോ നഗരസഭാ പരിധിയിലും വരുന്ന പ്രധാന റോഡുകൾ, പുഴകൾ, കുളങ്ങൾ, പ്രധാന നഗരകേന്ദ്രങ്ങൾ, മീഡിയനുകൾ, റൗണ്ട് എബൗട്ടുകൾ തുടങ്ങിയവ സംബന്ധിച്ച കണക്കുകൾ തയ്യാറാക്കി നൽകാൻ കളക്ടർ നഗരസഭാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശിച്ചു. പ്ലസ്ടു വരെയുള്ള സ്‌കൂൾ വിദ്യാർഥികളിൽനിന്ന് പദ്ധതിക്ക് പേരിടുന്നതിനായി എൻട്രികൾ സ്വീകരിക്കാനും തീരുമാനിച്ചു.
യോഗത്തിൽ കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, പാലാ നഗരസഭാധ്യക്ഷൻ ഷാജു വി. തുരുത്തൻ, വൈക്കം നഗരസഭാധ്യക്ഷ പ്രീതാ രാജേഷ്, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, വ്യാപാരിസംഘടനകളുടെ പ്രതിനിധികളായ ജോർജ് തോമസ്, ജോസ് പോൾ, എം.കെ. സുഗതൻ, ബിപിൻ തോമസ്, എ.കെ.എൻ. പണിക്കർ, പി.എ. അബ്ദുൾ സലിം എന്നിവർ സംസാരിച്ചു.
ഫോട്ടോകാപ്ഷൻ
ജില്ലയിലെ നഗരങ്ങൾ സൗന്ദര്യവത്കരിക്കാനും വലിച്ചെറിയൽ മുക്തമാക്കാനും ജനകീയ പദ്ധതി നടപ്പാക്കുന്നതിനായി കളക്‌ട്രേറ്റിൽ കൂടിയ നഗരസഭാധ്യക്ഷരുടെയും വിവിധ സംഘടന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ സംസാരിക്കുന്നു.