കൂട്ടിക്കല്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് 05 കോടി രൂപ മുടക്കി നിര്മ്മിക്കുന്ന കെട്ടിടത്തിന്‍റെ നിര്‍മ്മാണഉദ്ഘാടനം
കൂട്ടിക്കല്‍ : പ്രളയം കവര്‍ന്നെടുത്ത കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളിലെ ജനവിഭാഗങ്ങളോടുള്ള സര്‍ക്കാരിന്‍റെ പ്രത്യേക താല്‍പ്പ ര്യമാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് ആധുനിക നിലവാരത്തിലുള്ള ബഹുനില കെട്ടിടം പണിയുന്നതിന് 05 കോടി രൂപ അനുവദിച്ചിരിക്കുന്നതെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചുമാറ്റി ആധുനിക നിലവാരത്തിലുള്ള കെട്ടിട സമുച്ചയം വരുന്ന ഒരു വര്‍ഷ ത്തിനകം പണിപൂര്‍ത്തീ കരിക്കുമെന്ന് എം.എല്‍.എ. അഭിപ്രായപ്പെട്ടു. പുതിയതായി നിര്‍മ്മി ക്കുന്ന കെട്ടിടത്തിന്‍റെ നിര്‍മ്മാ ണ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.ജെ. തോമസ് Ex. MLA മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്തംഗം ശുഭേഷ് സുധാകരന്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ബിജോയി മുണ്ടുപാലം, മോളിഡൊമിനിക്ക്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ റ്റി.ജെ. മോഹനന്‍, ജയശ്രീ ഗോപിദാസ്, ഷക്കീല നസീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. സാജന്‍ കുന്നത്ത്, റ്റി.എസ്. കൃഷ്ണകുമാര്‍, പി.കെ. പ്രദീപ്, ജോഷി മംഗലം, അനുഷിജു, ഡാനിജോസ്, രത്നമ്മ രവീന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ രജനി സുധീര്‍, ജെസ്സിജോസ്, കെ.എന്‍. വിനോദ്, ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസര്‍ ഫൈസല്‍ എസ്, പി.എസ്. സജിമോന്‍, റ്റി.പി. റഷീദ്, ജോര്‍ജ്ജു കുട്ടി മടിയ്ക്കാങ്കല്‍, ആശാബിജു, മെഡിക്കല്‍ ഓഫീസര്‍ ഡോ. വിദ്യമോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.