കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് : അംശദായം സ്വീകരിക്കാൻ സിറ്റിങ് നടത്തും

Feb 13, 2025
കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് : അംശദായം സ്വീകരിക്കാൻ സിറ്റിങ് നടത്തും
karshakathozhilali board

കോട്ടയം: കേരള  കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനും നിലവിലുള്ള അംഗങ്ങളുടെ അംശദായം സ്വീകരിക്കുന്നതിനും വേണ്ടി ജില്ലാഓഫിസിൽനിന്ന് സിറ്റിങ് നടത്തും.  
സിറ്റിങ് നടക്കുന്ന ദിവസം,സ്ഥലം, വില്ലേജ് എന്ന ക്രമത്തിൽ:
മാർച്ച് 6: നാട്ടകം ശിശുവിഹാർ ഹാൾ: നാട്ടകം വില്ലേജ്,
മാർച്ച് 11: പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ഹാൾ: പനച്ചിക്കാട് വില്ലേജ്.
മാർച്ച് 15: പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാൾ, പുതുപ്പള്ളി വില്ലേജ്.
മാർച്ച്18: പാമ്പാടി ഗ്രാമപഞ്ചായത്ത് ഹാൾ: പാമ്പാടി വില്ലേജ്
മാർച്ച് 22: മീനടം ഗ്രാമപഞ്ചായത്ത് ഹാൾ: മീനടം വില്ലേജ്
മാർച്ച് 29: ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹാൾ: ആർപ്പൂക്കര വില്ലേജ്.
 അംശദായം അടയ്ക്കാനെത്തുന്നവർ  ആധാർ, ബാങ്ക്പാസ്സ്ബുക്ക് എന്നിവ കരുതണം. പുതിയ അംഗത്വം ആവശ്യമുള്ളവർ ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകളുമായി എത്തണം.  വിശദ വിവരത്തിന് ഫോൺ 0481 2585604. (കെ.ഐ.ഒ. പി. ആർ. 337/2025)

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.