ഭിന്നശേഷിക്കാരനായ സോജുവിന് ജോലി ഉറപ്പാക്കി കാഞ്ഞിരപ്പള്ളി അക്ഷയ
താലൂക്ക് അദാലത്തിൽ സോജുവിന് ഗുണമായത് മന്ത്രി വി എൻ വാസവന്റെ ഇടപെടൽ
കാഞ്ഞിരപ്പള്ളി :ഭിന്നശേഷിക്കാരനായ വെളിച്ചിയാനി പാറത്തോട് താന്നിയ്ക്കാപ്പാറയിൽ സോജു തോമസ് ഒരു ജോലി നൽകണമെന്നാവശ്യപ്പെട്ടാണ് കരുതലും കൈത്താങ്ങും അദാലത്തിൽ അപേക്ഷ നൽകിയത്. സദസിലിരുന്ന സോജുവിന് സമീപമെത്തിയാണ് മന്ത്രി വി.എൻ. വാസവൻ പരാതി കേട്ടത്. പരസഹായമില്ലാതെ തനിക്ക് യാത്രചെയ്യാൻ കഴിയാത്തതും വീട്ടിലെ സാഹചര്യവും ജോലിയുടെ ആവശ്യവുമൊക്കെ എം.കോം ബിരുദധാരിയായ സോജു മന്ത്രിയുമായി പങ്കുവച്ചു. സോജുവിന് താൽക്കാലികമായി നൽകാനാവുന്ന ജോലി സാധ്യതകളെക്കുറിച്ച് മന്ത്രി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചചെയ്തു. കാഞ്ഞിരപ്പള്ളി അക്ഷയകേന്ദ്രത്തിൽ താൽക്കാലികമായി ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ജോലി നൽകാമെന്ന് അക്ഷയകേന്ദ്രം ഉടമ അറിയിച്ച വിവരം അക്ഷയ ജില്ലാ കോ-ഓർഡിനേറ്റർ സംഗീത് സോമൻ മന്ത്രിയെ അറിയിച്ചു. സോജുവിന് മന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്ന് കാഞ്ഞിരപ്പള്ളി അക്ഷയ സംരംഭകനായ ദീപക് ആർ ഡൊമിനിക് തന്റെ അക്ഷയ കേന്ദ്രത്തിൽ ജോലി നൽകുവാൻ തയ്യാറാകുകയായിരുന്നു . സോജുവിന് ജോലി നൽകുവാൻ തയ്യാറായ കാഞ്ഞിരപ്പള്ളി അക്ഷയയിലെ ദീപക് ആർ ഡൊമിനിക്കിനെ മന്ത്രി വി എൻ വാസവൻ അഭിനന്ദിച്ചു .
ഫോട്ടോ ക്യാപ്ഷൻ :ഭിന്നശേഷിക്കാരനായ സോജുവിന് ജോലി ഉറപ്പാക്കിയ ശേഷം മന്ത്രി വി എൻ വാസവൻ ആശയവിനിമയം നടത്തുന്നു .എ ഡി എം ബീന ,അക്ഷയ ജില്ലാ മാനേജർ സംഗീത് സോമൻ ,കാഞ്ഞിരപ്പളളി അക്ഷയയിലെ ദീപക് ആർ ഡൊമിനിക് ,അക്ഷയ കോർഡിനേറ്റർ റീന ഡാരിയസ് ,പ്രൊജക്റ്റ് അസിസ്റ്റന്റ് നവീന കെ എ ,സിന്റോ മോഹൻ എന്നിവർ സമീപം
മന്ത്രി വി എൻ വാസവനും കാഞ്ഞിരപ്പള്ളി അക്ഷയയിലെ ദീപക്കിനും സോജുവിന് ജോലി ലഭ്യമാക്കിയതിന് ഇടപെട്ട എല്ലാവര്ക്കും