കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ്; ലഭിച്ചത് പിങ്‌ഗള കേശിനിക്ക്
കേരളത്തിലെ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന് 2024ലെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം. 'പിങ്‌ഗള കേശിനി' എന്ന കവിതാ സമാഹാരത്തിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്
ന്യൂഡൽഹി : കേരളത്തിലെ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന് 2024ലെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം. 'പിങ്‌ഗള കേശിനി' എന്ന കവിതാ സമാഹാരത്തിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. നിരവധി ഗാനങ്ങളുടെയും കവിതകളുടെയും വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെടുന്ന റിട്ടയേർഡ് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് കെ ജയകുമാർ.ആകെ 24 ഭാഷകളിൽ 21 എണ്ണത്തിലേക്കുള്ള പുരസ്‌കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. എട്ട് കവിതാ സമാഹാരങ്ങൾക്കും മൂന്ന് നോവലുകൾക്കും രണ്ട് ചെറുകഥാ സമാഹാരങ്ങൾക്കും മൂന്ന് ഉപന്യാസങ്ങൾക്കും മൂന്ന് സാഹിത്യ വിമർശന പുസ്‌തകങ്ങൾക്കും ഒരു നാടകത്തിനുമാണ് ഇപ്പോൾ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.