പാല്‍വില വര്‍ധിപ്പിച്ച് ക്ഷീര കര്‍ഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍;വി.ഡി. സതീശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു:പരിപൂര്‍ണ പിന്തുണ
കര്‍ഷക വിഷയങ്ങളില്‍ ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ നടക്കുന്നതു വലിയ പോരാട്ടമെന്നും ഇന്‍ഫാം പോരാട്ടങ്ങള്‍ക്കു പൂര്‍ണമായ പിന്തുണ പ്രഖ്യാപിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍
ഇക്കാര്യത്തില്‍ വലിയ പോരാട്ടമാണ് ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ആ പോരാട്ടത്തിനു പൂര്‍ണമായ പിന്തുണ രജതജൂബിലി സമ്മളനത്തില്‍ പ്രഖ്യാപിക്കുന്നു.പാലിന്റെ വിലകൂട്ടി ക്ഷീര കര്‍ഷകരെ രക്ഷിക്കണമെന്ന പരസ്യമായ നിലപാടെടുത്തവരാണു ഞങ്ങളെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍ എന്നത് ഏതു രാജ്യത്തിന്റെയും നാടിന്റെയും സമ്പദ്ഘടനയുടെ അടിസ്ഥാനമാണെന്നു യോഗത്തില്‍ അധ്യക്ഷതവഹിച്ച ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല രക്ഷാധികാരിയും രൂപതാധ്യക്ഷനുമായ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
കാര്‍ഷിക മേഖലയെ വന്യമൃഗങ്ങളില്‍ നിന്നു സംരക്ഷിക്കുന്നതിനു ത്രിതല പഞ്ചായത്തുകള്‍ക്കു ലഭിച്ചിരിക്കുന്ന ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ജനപ്രതിനിധികള്‍ അലംഭാവമില്ലാതെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്ന് ആമുഖ പ്രഭാഷണം നടത്തിയ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
ഇന്‍ഫാം അനേക കര്‍ഷകര്‍ക്കു താങ്ങും തണലുമായിത്തീര്‍ന്നതായി അനുഗ്രഹ പ്രഭാഷണം നടത്തിയ മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. ഒരു ജനതയുടെ വികസന വഴികളില്‍ ഇന്‍ഫാം നടത്തിയ പരിശ്രമങ്ങള്‍ ശ്രദ്ധേയമായിരുന്നെന്നും മാര്‍ മാത്യു അറയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ മൈക്രോ ഇറിഗേഷന്‍ പ്രൊജക്ട് നടപ്പിലാക്കുന്നതിനായി രണ്ടു കോടി രൂപ ഇന്‍ഫാം പറയുന്ന മേഖലയില്‍ നല്‍കാന്‍ തയാറാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ഡീന്‍ കുര്യാക്കോസ് എംപി, ഇന്‍ഫാം ദേശീയ സെക്രട്ടറി മാത്യു മാമ്പറമ്പില്‍, സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, കട്ടപ്പന മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, കട്ടപ്പന താലൂക്ക് രക്ഷാധികാരി ഫാ. ജോസ് മംഗലത്തില്‍, തമിഴ്നാട് കാര്‍ഷിക ജില്ലാ പ്രസിഡന്റ് ആര്‍.കെ. താമോദരന്‍, ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ ,ജെയ്സൺ ചെമ്പളായിൽ എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിനു മുന്നോടിയായി ഓസാനാം സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും സെന്റ് ജോര്‍ജ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നുമായി ആരംഭിച്ച കര്‍ഷക മഹാറാലിയില്‍ ഇന്‍ഫാം കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി, കണ്ണൂര്‍, കോതമംഗലം, മാവേലിക്കര, പാറശാല, പുനലൂര്‍, തലശ്ശേരി, താമരശ്ശേരി, തിരുവല്ല കാര്‍ഷികജില്ലകളിലെ കര്‍ഷകര്‍ക്കു പുറമേ തമിഴ്നാട്, ഗുജറാത്ത്, ഗോവ, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടെ പതിനേഴായിരത്തില്‍ പരം ആളുകള്‍ പങ്കെടുത്തു.
ഇന്‍ഫാം രജതജൂബിലി സമാപനാഘോഷങ്ങളുടെഭാഗമായുള്ള പൊതുസമ്മേളനത്തില്‍ ക്ഷീര കര്‍ഷകരുടെ പ്രതിസന്ധി ഉയര്‍ത്തിക്കാട്ടി ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍.പാല്‍വില വര്‍ധിപ്പിച്ചു ക്ഷീര കര്‍ഷകരെ രക്ഷിക്കണമെന്നു ഫാ. തോമസ് മറ്റമുണ്ടയില്‍ സ്വാഗത പ്രസംഗത്തില്‍ ആവ ശ്യപ്പെട്ടു. ഉത്പ്പാദനച്ചിലവു പോലും കൂട്ടിമുട്ടാതെയാണ് ക്ഷീരമേഖല കടന്നുപോകുന്നത്.
പാല്‍വില വര്‍ധിപ്പിച്ചിട്ടു മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇനി വേനല്‍ക്കാലവുമാണ്. സര്‍ക്കാര്‍ പാല്‍ വില വര്‍ധിപ്പിക്കും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.


