ചരിത്ര വിധി : പട്ടിക ജാതി – വര്‍ഗ സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്താം,ശരിവെച്ച് സുപ്രീം കോടതി
പട്ടികജാതി പട്ടികവര്‍ഗത്തെ കൂടുതല്‍ ഉപവിഭാഗങ്ങളാക്കി അവര്‍ക്ക് സംവരണം നല്‍കുന്നതാണ് സുപ്രീംകോടതി ശരിവെച്ചത്.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങുന്ന ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേട്ടത്
ന്യൂഡൽഹി : വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പട്ടിക ജാതി – പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്താമോ എന്ന ഹര്‍ജിയില്‍ ചരിത്ര വിധിയുമായി സുപ്രീം കോടതി.
പട്ടികജാതി പട്ടികവര്‍ഗത്തെ കൂടുതല്‍ ഉപവിഭാഗങ്ങളാക്കി അവര്‍ക്ക് സംവരണം നല്‍കുന്നതാണ് സുപ്രീംകോടതി ശരിവെച്ചത്.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങുന്ന ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേട്ടത്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, വിക്രം നാഥ്, ബേല എം ത്രിവേദി, പങ്കജ് മിത്തല്‍, മനോജ് മിശ്ര, സതീശ് ചന്ദ്ര മിശ്ര തുടങ്ങിയവര്‍ ഉള്‍പ്പെട്ട ബെഞ്ച് 23 ഹര്‍ജികളാണ് പരിശോധിച്ചത്.
സര്‍ക്കാര്‍ ജോലികളില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് മാറ്റിവച്ച സംവരണത്തിന്റെ 50 ശതമാനം വാല്‍മീകി, മസാബി സിഖ് എന്നീ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന തരത്തില്‍ 2006-ല്‍ പഞ്ചാബ് നിയമസഭ പാസാക്കിയ നിയമം ചോദ്യംചെയ്തുള്ള ഹര്‍ജികളാണ് ബെഞ്ച് പരിഗണിച്ചത്. ഈ ബില്ലിനെതിരായ പഞ്ചാബ്, ഹരിയാന കോടതികളിലെ 2010ലെ വിധിയെ ചോദ്യം ചെയ്ത് കൊണ്ട് പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണിച്ചിട്ടുണ്ട്.