സർക്കാരിന്റെ അഭിമാനപദ്ധതിയായ ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് :പുതിയ വിജ്ഞാപനം ഉടനുണ്ടാകും

Government's flagship Sabarimala Greenfield Airport: New notification coming soon

Aug 5, 2024
സർക്കാരിന്റെ അഭിമാനപദ്ധതിയായ  ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് :പുതിയ വിജ്ഞാപനം ഉടനുണ്ടാകും
SABARIMALA AIRPORT
സോജൻ ജേക്കബ് 
കോട്ടയം :തുടർഭരണം നേടിയ പിണറായി വിജയൻ സർക്കാരിന്റെ അഭിമാന പദ്ധതിയായ ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ടിനു വേണ്ടിയുള്ള പുതിയ സ്ഥാലമേറ്റെടുക്കൽ വിജ്ഞാപനം ഉടൻ തന്നെയെന്ന്  സൂചന .ഹൈക്കോടതിയിൽ ചെറുവള്ളി റബ്ബർ എസ്റ്റേറ്റ് ഉടമകളായ അയന ചാരിറ്റബിൾ സൊസൈറ്റി നൽകിയ കേസിനെ തുടർന്നാണ് ആദ്യം വിജ്ഞാപനത്തിന് സ്റ്റേയുണ്ടായതും ഇതേതുടർന്ന് സർക്കാർ ആദ്യ വിഞ്ജാപനം റദ്ദ് ചെയ്യുകയും ഉണ്ടായത് .ആഗസ്റ്റ് ഒന്നാം തിയ്യതി ഇറക്കിയ അസാധാരണ വിജ്ഞാപനം വഴിയാണ് ഇത് സാധ്യമാക്കിയത് .

കേസ് കോടതി പരിഗണിച്ചപ്പോൾ, രണ്ട് നിയമപ്രശ്നമാണ് സർക്കാരിന് നേരിടേണ്ടിവന്നത്. സാമൂഹികാഘാതപഠനം നടത്തിയ ഏജൻസി സ്വതന്ത്രമായിരിക്കണമെന്ന ചട്ടം ലംഘിക്കപ്പെട്ടതാണ് ഒന്ന്. എരുമേലിയിൽ പഠനം നടത്തിയത് സർക്കാർ പങ്കാളിത്തമുള്ള ഏജൻസിയായിരുന്നു. 

ചെറുവള്ളി എസ്റ്റേറ്റിന്റെ 2263.18 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം വിജ്ഞാപനങ്ങളിൽ സൂചിപ്പിച്ചില്ലെന്നതാണ് മറ്റൊന്ന്. ഭൂമി ആരുടേതെന്ന് വിജ്ഞാപനത്തിൽ പറയേണ്ടതുണ്ട്. ഈ  കുറവുകൾ കോടതിയിൽ അംഗീകരിച്ച സർക്കാർ റദ്ദാക്കലിന് തയ്യാറാണെന്ന് അറിയിച്ചിരുന്നു. തുടർന്നാണ്   ഭൂമി ഏറ്റെടുക്കാനുള്ള 2023 ജനുവരി 23-ലെ 4(1) പ്രകാരമുള്ള പ്രാഥമികവിജ്ഞാപനം, വിമാനത്താവള രൂപവത്കരണം സംബന്ധിച്ച 2024 മാർച്ച് 13-ലെ വിജ്ഞാപനം എന്നിവ റദ്ദാക്കിയത് .ഈ കേസിൽ സ്ഥലമേറ്റെടുക്കുന്നവരിലുള്ള ചിലരും കക്ഷി ചേർന്നിരുന്നു .

എന്നാൽ പിഴവുകൾ പരിഹരിച്ച് രണ്ടുമാസത്തിനുള്ളിൽ തന്നെ പുതിയ സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് അറിയുന്നത് .ഇടതുപക്ഷത്തിന്റെയും പിണറായി വിജയൻ മന്ത്രിസഭയുടെയും സ്വപ്‍ന  പദ്ധതിയായാണ്   ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവള പദ്ധതി കണക്കാക്കുന്നത് .വിമാനത്താവളത്തിനുവേണ്ട വ്യോമയാന മന്ത്രാലയത്തിന്‍റെ സൈറ്റ്‌ ക്ലിയറൻസ്‌ അംഗീകാരവും പ്രതിരോധ മന്ത്രാലയത്തിന്‍റെ നിരാക്ഷേപ പത്രവും ലഭിച്ചിട്ടുണ്ടന്നത് ഈ പദ്ധതിയുടെ വിജയമായി കണക്കാക്കുന്നു .ഇനി പരിസ്ഥിതി മന്ത്രാലയ അംഗീകാരം കൂടിയേ പദ്ധതിക്ക് ലഭിക്കാനുള്ളായിരുന്നു .ഇതിനായുള്ള നടപടിക്രമങ്ങൾ നീങ്ങവേ ആണ് കേസും തുടർന്ന് വിജ്ഞാപനം റദ്ദ് ചെയ്യുകയും ഉണ്ടായത് .
ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമാകുന്ന  പദ്ധതി കേന്ദ്രസർക്കാരിനും സമ്മതമാണെന്നിരിക്കെ സംസ്ഥാനസർക്കാരും എത്രയും വേഗം വിമാനത്താവളം നടപ്പിൽവരുത്താനുള്ള നീക്കങ്ങളിലാണ് .വിജ്ഞാപനം പുറപ്പെടുവിച്ച തിയ്യതിമുതൽ 12 ശതമാനം പലിശ സഹിതമാണ് നഷ്ടപരിഹാര തുക കണക്കാക്കുന്നത് .വിജ്ഞാപനം റദ്ദ് ചെയ്തതോടെ ഈ കാലയളവിലെ പലിശ തുക സ്ഥലം വിട്ടുനല്കുന്നവർക്ക്   നഷ്ടമാകും എന്നാണ് അറിയുന്നത് .
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.