സ്വച്ഛത അഭിയാൻ കാമ്പെയ്‌നും ഗാന്ധി ജയന്തിയും ആഘോഷിച്ച് പ്രതിരോധ സേനാ വിഭാഗങ്ങൾ
സ്വച്ഛത അഭിയാൻ കാമ്പയിൻ
സ്വച്ഛതാ ഹി സേവാ കാമ്പെയ്‌നിൻ്റെയും ഗാന്ധി ജയന്തിയുടെയും ഭാഗമായി സായുധ സേനയും പ്രതിരോധ സംഘടനകളും ഇന്ന് (ഒക്ടോബർ 02) തലസ്ഥാന നഗരിയിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
എൻ.സി.സി തിരുവനന്തപുരം ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ സ്വച്ഛത അഭിയാൻ കാമ്പയിൻ (ശുചീകരണ പ്രവർത്തനം) സംഘടിപ്പിച്ചു. സിനിമാ നടൻ ജോസ് കുര്യനും എൻസിസി തിരുവനന്തപുരം ഗ്രൂപ്പ് ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ആനന്ദും ചേർന്ന് തിരുവനന്തപുരം കേണൽ ജിവി രാജ സ്‌പോർട്‌സ് സ്റ്റേഡിയത്തിൽ (യൂണിവേഴ്‌സിറ്റി സ്റ്റേഡിയം) ക്യാമ്പയിൻ ഫ്ലാഗ് ഓഫ് ചെയ്തു. സേവ് വെറ്റ്‌ലാൻഡ്സ് ഇൻ്റർനാഷണൽ മൂവ്‌മെൻ്റ് സിഇഒ തോമസ് ലോറൻസ്, ഡിഫൻസ് പിആർഒ ശ്രീമതി സുധ എസ് നമ്പൂതിരി, വിവിധ എൻ.സി.സി ബറ്റാലിയനുകളിലെ കമാൻഡിംഗ് ഓഫീസർമാർ, എ.എൻ.ഒ, മറ്റ് ഓഫീസർമാർ, കേഡറ്റുകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരം എൻസിസി ഗ്രൂപ്പിന് കീഴിലുള്ള ആർമി, നേവൽ, എയർ വിംഗിലെ ആയിരത്തിലധികം എൻസിസി കേഡറ്റുകൾ പങ്കെടുത്തു.
പിഎംജി, പാളയം, എൽഎംഎസ് എന്നിവയുടെ പരിസര പ്രദേശങ്ങൾ കേഡറ്റുകൾ ശുചീകരിച്ചു. സ്വച്ഛത അഭിയാനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും പരിസ്ഥിതി സുസ്ഥിരതയ്ക്ക് സംഭാവന നൽകുന്നതിനുമാണ് പരിപാടി ലക്ഷ്യമിടുന്നത്. 'സ്വഭാവ സ്വച്ഛത- സംസ്‌കാർ സ്വച്ഛത' എന്നതാണ് കാമ്പയിൻ്റെ മുദ്രാവാക്യം. NCC തിരുവനന്തപുരം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ 2024 സെപ്റ്റംബർ 13 മുതൽ ഒക്ടോബർ 02 വരെ വിവിധ സ്ഥലങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്റ്റേഷൻ വിഴിഞ്ഞം റിലയൻസ് ഫൗണ്ടേഷനുമായി ചേർന്ന് ജനകീയ ശുചീകരണ യജ്ഞവും വൃക്ഷാരോപണവും നടത്തി. വിഴിഞ്ഞം തുറമുഖ റോഡ്, 177-ാം നമ്പർ അങ്കണവാടി പരിസരം, കോസ്റ്റ് ഗാർഡ് പാർപ്പിട മേഖലകൾ എന്നിവിടങ്ങളിൽ ശുചീകരണ യജ്ഞം നടത്തി. കോസ്റ്റ് ഗാർഡിൻ്റെ മൊത്തം 60 ഉദ്യോഗസ്ഥർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.
കഴക്കൂട്ടം
സൈനിക സ്‌കൂൾ ഗാന്ധിജയന്തി ആഘോഷം, പുതിയ ഹെർബൽ ഗാർഡൻ ഉദ്ഘാടനം തുടങ്ങി നിരവധി പരിപാടികളോടെ ആഘോഷിച്ചു. കാമ്പെയ്‌നിൻ്റെ ഭാഗമായി, വിദ്യാർത്ഥികളും അവരുടെ അമ്മമാരും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു, പത്താം ക്ലാസ് വിദ്യാർത്ഥികൾ "വേസ്റ്റ് ടു ആർട്ട്" സെഷനിൽ പാഴ് വസ്തുക്കളിൽ നിന്ന് ഒരു ശിൽപം സൃഷ്ടിച്ചു. സ്കൂൾ കാമ്പസിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ഗണ്യമായ അളവിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറി