സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ ഭിന്നശേഷിക്കാർക്ക് സൗജന്യ പി എസ് സി പരിശീലനം
18നും 40നും മദ്ധ്യേ പ്രായമുള്ള വിവിധ വിഭാഗം ഭിന്നശേഷിത്വമുള്ള എസ്.എസ്.എൽ.സി/ പ്ലസ് ടു/ ബിരുദം പാസായ ഉദ്യോഗാർഥികൾക്ക് അവസരം

തിരുവനന്തപുരം : സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ 6 മാസം ദൈർഘ്യമുള്ള സൗജന്യ പി.എസ്.സി കോച്ചിങ്ങ് നടത്തുന്നു. രാവിലെ 10 മുതൽ 12.30 വരെയാണ് പരിശീലനം. 18നും 40നും മദ്ധ്യേ പ്രായമുള്ള വിവിധ വിഭാഗം ഭിന്നശേഷിത്വമുള്ള എസ്.എസ്.എൽ.സി/ പ്ലസ് ടു/ ബിരുദം പാസായ ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 6ന് രാവിലെ 10.30ന് അഭിമുഖത്തിൽ പങ്കെടുക്കാം. അഭിമുഖത്തിനെത്തുന്ന വിദ്യാർഥികൾക്ക് യാത്രാബത്ത അനുവദിക്കുന്നതല്ല. ഉദ്യോഗാർഥികൾ ആധാർ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, അവയുടെ പകർപ്പ് എന്നിവ കൊണ്ടുവരണം. വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് മുൻഗണന. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2343618, 0471 2343241.