2500 രൂപയ്ക്ക് സൈലന്റ് വാലിയിലെ കൊടുംകാട്ടില്‍ താമസിക്കാം;രവീടുകളും മരമുകളിലെ വീടുകളും ഒരുങ്ങുന്നു
ദേശീയോദ്യാനത്തിന്റെ ബഫര്‍സോണിന് പുറത്ത് ഭവാനിപ്പുഴയുടെ തീരത്താണ് വീടുകള്‍ നിര്‍മിക്കുക.
പാലക്കാട് : സൈലന്റ് വാലി ദേശീയോദ്യാനത്തിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ മരവീടുകളും മരമുകളിലെ വീടുകളും ഒരുക്കുന്നു.തടിയുപയോഗിച്ച് നിര്‍മിക്കുന്ന വീടുകളുടെ അടിത്തറയും നിലവും മാത്രമാണ് കോണ്‍ക്രീറ്റും ടൈലുമിടുക. ദേശീയോദ്യാനത്തിന്റെ ബഫര്‍സോണിന് പുറത്ത് ഭവാനിപ്പുഴയുടെ തീരത്താണ് വീടുകള്‍ നിര്‍മിക്കുക. ആദ്യഘട്ടത്തില്‍ രണ്ട് കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ പറ്റുന്ന രീതിയിലുള്ള അഞ്ചു വീടുകളാണ് പണിയുക.ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് താമസിക്കാന്‍ ഭവാനിപ്പുഴയുടെ തീരത്ത് ആകെയുള്ളത് ഒരു പുഴയോരക്കുടില്‍ മാത്രമാണ്. ഇതില്‍ രണ്ടുപേര്‍ക്ക് തങ്ങാനേ കഴിയൂ. ഒരു ദിവസത്തേക്ക് 2500 രൂപയാണ് ഇതിന് വാടക. മരവീടുകള്‍ വരുന്നതോടെ സന്ദര്‍ശകര്‍ക്ക് നിശബ്ദതാഴ്‌വരയുടെ രാത്രിസൗന്ദര്യംകൂടി ആസ്വദിക്കാനാകും.