രാജ്യത്തെ ആദ്യ വാഹനാപകടമരണത്തിന് 110 വര്‍ഷം

ജീവൻ നഷ്ടമായത് കേരളവര്‍മ വലിയകോയിത്തമ്പുരാന്

Sep 21, 2024
രാജ്യത്തെ ആദ്യ വാഹനാപകടമരണത്തിന്  110 വര്‍ഷം
KERALA VARMA VALIYAKOYITHAMPURAN

തിരുവനന്തപുരം : സെപ്റ്റംബർ  22- രാജ്യത്തെ ആദ്യ വാഹനാപകട മരണം നടന്നിട്ട്  110 വര്‍ഷം  . കേരള കാളിദാസന്‍ കേരളവര്‍മ വലിയകോയിത്തമ്പുരാനാണ് ഭാരതത്തിലെ ആദ്യ വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ വ്യക്തി .ഇത്  പുതുതലമുറ അറിയാത്ത ചരിത്രസത്യം. 1914 സപ്തം. 20ന് ആയിരുന്നു കായംകുളത്തിന് അടുത്ത് കുറ്റിത്തെരുവില്‍ ഭാരതത്തിലെ ആദ്യ വാഹനാപകടം നടന്നത്.

കെ.പി. റോഡില്‍ മവേലിക്കര റോഡ് സന്ധിക്കുന്ന വിളയില്‍ പാലത്തിനു സമീപത്തെ വളവിലായിരുന്നു സംഭവം. അനന്തിരവന്‍ കേരളപാണിനി എ.ആര്‍. രാജരാജവര്‍മക്കൊപ്പം വലിയകോയിത്തമ്പുരാന്‍ വൈക്കം ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുംവഴിയായിരുന്നു അപകടം നടന്നത് .

റേഡിനു കുറുകെ ചാടിയ നായയെ രക്ഷിക്കാന്‍ ഡ്രൈവര്‍ കാര്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട്  മറിയുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ കാറില്‍ ഉണ്ടായിരുന്ന നാല് പേര്‍ക്കും പ്രകടമായ പരിക്ക് ഇല്ലായിരുന്നു. കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ ഇരുന്ന വശത്തേക്കാണ് കാര്‍ മറിഞ്ഞത്. അദ്ദേഹത്തിന്റെ നെഞ്ച് ശക്തമായി കാറില്‍ ഇടിച്ചുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമായത്. അപകടശേഷം അദ്ദേഹം അടുത്തുള്ള വീട്ടിലേക്ക് നടന്നുപോയി വെള്ളം കുടിച്ചിരുന്നു. എ.ആര്‍. രാജരാജവര്‍മയുടെ മാവേലിക്കരയിലെ കൊട്ടാരത്തിലായിരുന്നു അന്ത്യം. എആറിന്റെ ഡയറിക്കുറിപ്പിലാണ് അപകടത്തിന്റെ വിശദാംശങ്ങള്‍ ഉള്ളത്. വിവേകോദയം മാസികയില്‍ ഈ അപകടത്തിന്റെയും കേരളവര്‍മയുടെ മരണത്തിന്റെയും വാര്‍ത്തകള്‍ മഹാകവി കുമാരനാശാനും പ്രസിദ്ധീകരിച്ചിരുന്നു. കാറില്‍ ഒപ്പമുണ്ടായിരുന്ന പരിചാരകന്‍ തിരുമുല്‍പാടിന്റെ കാലൊടിഞ്ഞു. സംഭവം നടന്ന് ഒരു നൂറ്റാണ്ടും ഒരു പതിറ്റാണ്ടും പിന്നിടുന്ന വേളയില്‍ ഇന്ന് രാജ്യത്ത് പ്രതിദിനം ശരാശരി നൂറോളം വാഹനാപകട മരണം ഉണ്ടാകുന്നതായാണ് കണക്കുകള്‍.സൂചിപ്പിക്കുന്നത് .കേരളത്തിലെ റോഡപകടങ്ങൾ 2023-ൽ, 4,010 പേർ കേരളത്തിൽ റോഡപകടങ്ങളിൽ മരിച്ചു, ഇത് 2022 നെ അപേക്ഷിച്ച് 307 കുറവാണ്. എന്നിരുന്നാലും, പരിക്കേറ്റവരുടെ എണ്ണം 2022 മുതൽ 2023 വരെ 10% വർധിച്ചു. അപകടങ്ങളുടെ എണ്ണത്തിൽ തമിഴ്‌നാട് , മഹാരാഷ്ട്രകഴിഞ്ഞാൽ കേരളം മൂന്നാം സ്ഥാനത്താണ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.