കൊച്ചിയില്‍ കനത്ത മഴയെത്തുടര്‍ന്ന് നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്.
പനമ്പിള്ളി നഗര്‍, ഇടപ്പള്ളി, പാലാരിവട്ടം ഭാഗങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. കാക്കനാട് ഇന്‍ഫോപാര്‍ക്കിലും വെള്ളം കയറി

എറണാകുളം : കൊച്ചിയില്‍ കനത്ത മഴയെത്തുടര്‍ന്ന് നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്. പനമ്പിള്ളി നഗര്‍, ഇടപ്പള്ളി, പാലാരിവട്ടം ഭാഗങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. കാക്കനാട് ഇന്‍ഫോപാര്‍ക്കിലും വെള്ളം കയറി. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ജീവനക്കാരുടെ വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കൊച്ചിയില്‍ മഴ ശക്തമായത്. പകല്‍ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും വൈകിട്ടോടെ എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും മഴ കനക്കുകയുമായിരുന്നു. അപ്രതീക്ഷിതമായി പേമാരിയെത്തിയതോടെ നഗരം അല്‍പ്പനേരം സ്തംഭിച്ചു. പനമ്പിള്ളി നഗര്‍, ഇടപ്പള്ളി, പാലാരിവട്ടം മേഖലകളില്‍ വെള്ളക്കെട്ടുണ്ടായതോടെ വാഹന ഗതാഗതം നിശ്ചലമായി. കാക്കനാട് ഇന്‍ഫോപാര്‍ക്കിലും വെള്ളം കയറി. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ജീവനക്കാരുടെ വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി.