പോസ്റ്റോഫീസുകളിൽ 22 മുതൽ ഡിജിറ്റൽ പ്ലാറ്റ് ഫോം
21 ന് തപാൽ സേവനങ്ങൾ ലഭ്യമാകില്ല

ആലപ്പുഴ ജില്ലയിലെ
എല്ലാ പോസ്റ്റ് ഓഫീസുകളിലും നവീകരിച്ച ഡിജിറ്റൽ പ്ലാറ്റ് ഫോം (എ.പി.ടി അപ്ലിക്കേഷൻ) സംവിധാനം ജൂലായ് 22 മുതൽ നടപ്പിലാക്കും. ഇതിൻ്റെ ഭാഗമായി ജൂലായ് 21ന് പോസ്റ്റ് ഓഫീസുകളിൽ ഇടപാടുകളൊന്നും നടത്തില്ല എന്ന് ആലപ്പുഴ തപാൽ ഡിവിഷൻ സൂപ്രണ്ട് അറിയിച്ചു.
സാങ്കേതിക സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണിത്.