തപാല്‍ വകുപ്പിന്റെ മഹാ സുരക്ഷ ഡ്രൈവ്
എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ എന്നതാണ് ലക്ഷ്യം.

പത്തനംതിട്ട : തപാല്‍ വകുപ്പിന്റെ മഹാസുരക്ഷ ഡ്രൈവ് പത്തനംതിട്ട ഡിവിഷനില്‍ തുടങ്ങി. എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ എന്നതാണ് ലക്ഷ്യം. ഒരു വ്യക്തിക്ക് 1000 രൂപയില്‍ താഴെയുള്ള വാര്‍ഷിക പ്രീമിയത്തില്‍ 15 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നല്‍കുന്ന ടോപ്പ് അപ്പ് പ്ലാന്‍, മൂന്നുലക്ഷം രൂപയുടെ കാന്‍സര്‍ കെയര്‍ പ്ലാന്‍ , 15 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പ്ലാന്‍, വാഹന ഇന്‍ഷുറന്‍സ് , വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ ലഭിക്കും. രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ സാമ്പത്തിക ശാക്തീകരണം ഉറപ്പുവരുത്തുന്നതിനായി 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതിയാണ് അന്ത്യോദയ ശ്രമിക് സുരക്ഷ യോജന. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്കു മാത്രമേ പദ്ധതികളില്‍ ചേരാന്‍ സാധിക്കൂ. പോസ്റ്റ് ഓഫീസ് / പോസ്റ്റ്മാന്‍ വഴി തല്‍സമയം അക്കൗണ്ട് തുറക്കാമെന്ന് പോസ്റ്റ് സൂപ്രണ്ട് എസ് ശ്രീരാജ് അറിയിച്ചു.