സൂചിപ്പാറയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്തു
സൂചിപ്പാറ-കാന്തന്‍പാറ വെള്ളച്ചാട്ടം ചേരുന്ന സ്ഥലത്ത് വെള്ളിയാഴ്ച കണ്ടെത്തിയ മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്തു
വയനാട് : ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ സൂചിപ്പാറ-കാന്തന്‍പാറ വെള്ളച്ചാട്ടം ചേരുന്ന സ്ഥലത്ത് വെള്ളിയാഴ്ച കണ്ടെത്തിയ മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്തു.സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്തത്. മൃതദേഹങ്ങൾ ഹെലികോപ്റ്ററിൽ ബത്തേരിയിൽ എത്തിച്ചു.
ചൂരൽമലയിൽനിന്ന് ആറു കിലോമീറ്ററോളം അകലെ സൂചിപ്പാറയ്ക്കും കാന്തൻപാറയ്ക്കും ഇടയിലുള്ള ആനടികാപ്പിൽ വെള്ളിയാഴ്ച രാവിലെ 9.45ഓടെയാണ് നാല് മൃതദേഹങ്ങളും ഒരു ശരീരഭാഗവും കണ്ടെത്തിയത്. സന്നദ്ധപ്രവര്‍ത്തകരും രക്ഷാദൗത്യസംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ പിപിഇ കിറ്റ് അടക്കം എത്തിക്കാതിരുന്നതിനാൽ മൃതദേഹം പുറത്തേക്ക് എത്തിക്കാൻ വൈകുകയായിരുന്നു.