കോട്ടയം ജില്ലാ പഞ്ചായത്ത് : കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
കോട്ടയം: ജില്ലാ പഞ്ചായത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി വൈകി ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തുവിടുകയായിരുന്നു. കുമരകം ഡിവിഷനിലും കോണ്‍ഗ്രസിനു കേരള കോണ്‍ഗ്രസ് നല്കിയ വെള്ളൂര്‍, മുസ്ലിം ലീഗ് വിട്ടുകൊടുത്ത വൈക്കത്തും ഇന്നു സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.
വാകത്താനം-ജോഷി ഫിലിപ്പ്, തലയാഴം-എം. മുരളി നീണ്ടൂര്‍, കടുത്തുരുത്തി-ആന്‍ മരിയ ജോര്‍ജ്, ഉഴവൂര്‍-അനിതാ രാജു, പൂഞ്ഞാര്‍-ആര്. ശ്രീകല, മുണ്ടക്കയം-പി. ജീരാജ്, എരുമേലി-ആശാ ജോയി, പൊന്‍കുന്നം-അഭിലാഷ് ചന്ദ്രന്, അയര്‍ക്കുന്നം-ഗ്രേസി കരിമ്പന്നൂര്‍, പുതുപ്പള്ളി-സിനി മാത്യു, കുറിച്ചി-ബെറ്റി റ്റോജോ, പാമ്പാടി-പി.എസ്. ഉഷാകുമാരി, തലനാട്-ബിന്ദു സെബാസ്റ്റ്യന്‍ എന്നിവര്‍ ജനവിധി തേടും.


