മത്സര പരീക്ഷാ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

മുന്‍ വര്‍ഷങ്ങളില്‍ മികച്ച വിജയം നേടിയതും വകുപ്പുമായി എംപാനല്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നതുമായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഈ പദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിക്കൂ.

Aug 18, 2024
മത്സര പരീക്ഷാ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
competitive-examination-applications-are-invited-for-financial-assistance

എറണാകുളം : സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ''എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം (ഇ.ഇ.പി. പദ്ധതി)'' എന്ന പദ്ധതിയുടെ - 2024-25 വര്‍ഷത്തെ ധനസഹായത്തിന് പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട (ഒ.ബി.സി.) ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു.മെഡിക്കല്‍/എഞ്ചിനിയറിങ് എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ്, ബാങ്കിങ് സര്‍വ്വീസ്, ഗേറ്റ്/മാറ്റ്, യൂ.ജി.സി./നെറ്റ്/ജെ.ആര്‍.എഫ്. തുടങ്ങിയ വിവധ മത്സര പരീക്ഷകള്‍ക്കുള്ള  പരിശീലനത്തിന് വിവിധ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. മുന്‍ വര്‍ഷങ്ങളില്‍ മികച്ച വിജയം നേടിയതും വകുപ്പുമായി എംപാനല്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നതുമായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഈ പദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിക്കൂ. വിദ്യാര്‍ത്ഥികള്‍ www.egrantz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി: 15.09.2024. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bcdd.kerala.gov.in,  www.egrantz.kerala.gov.inഎന്നീ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. ഫോണ്‍ - എറണാകുളം മേഖലാ ആഫീസ് -  0484 - 2983130  .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.