അത്യന്താപേക്ഷിത മേഖലകളിൽ സ്വയം ഭരണാധികാരം നേടുന്നത് സുപ്രധാനം : ഡോ. വി.കെ. സാരസ്വത്

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ CSIR-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (CSIR-NIIST) സ്ഥാപനം സുവർണ്ണ ജൂബിലിയുടെ ഭാഗമായി ബൗദ്ധിക സ്വത്ത് ധനസമ്പാദനം, സാങ്കേതിക വിദ്യാ കൈമാറ്റം എന്നീ വിഷയങ്ങളിൽ പ്രത്യേക പരിപാടിയോടെ ദേശീയ സാങ്കേതികവിദ്യാ ദിനം ആഘോഷിച്ചു. നീതി ആയോഗ് അംഗമായ ഡോ. വി. കെ. സാരസ്വത് സമ്മേളനം ഉദ്ഘാടനം ചെയ്തു.ദേശീയ പരമാധികാരം സംരക്ഷിക്കുന്നതിനും സാങ്കേതിക നേതൃത്വവും നൂതനാശയത്തിൽ അധിഷ്ഠിതമായ വളർച്ചയും മുന്നോട്ട് കൊണ്ടുപോകുന്നതിനും നിർണായക മേഖലകളിൽ തന്ത്രപരമായ സ്വാതന്ത്ര്യം കൈവരിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് അദ്ദേഹം അടിവരയിട്ടു.ആത്മനിർഭർ ഭാരതം എന്നാൽ വിദേശ ആശ്രിതത്വത്തിൽ നിന്നുള്ള മോചനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സ്വാശ്രയത്വം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യൻ ശാസ്ത്ര സമൂഹം വഹിച്ച നിർണായക പങ്കിനെ അദ്ദേഹം പ്രശംസിച്ചു, ഓപ്പറേഷൻ സിന്ദൂറിന് സമീപകാലത്ത് നൽകിയ സംഭാവനകൾ ഇന്ത്യയുടെ വളർന്നുവരുന്ന കഴിവുകൾക്കുള്ള തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സായുധ സേനയ്‌ക്കൊപ്പം, ഇന്ത്യയുടെ ശാസ്ത്രജ്ഞരും ആഗോള അംഗീകാരവും അഭിമാനവും ഇന്ത്യയ്ക്ക് നേടിത്തരുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ അഭിപ്രായം ആവർത്തിച്ചുകൊണ്ട് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യൻ പാറ്റൻറ് സദസ്സിനെ “പോർട്ട്ഫോളിയോയിൽ നിന്ന് പ്രകടനത്തിലേക്ക്” മാറ്റേണ്ടതിന്റെ ആവശ്യം ഡോ. വി. കെ. സാരസ്വത് ചൂണ്ടിക്കാട്ടി.
CSIR-NIIST ന്റെ ഡയറക്ടർ ഡോ. അനന്തരാമകൃഷ്ണൻ, സ്ഥാപനത്തിൽ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകളുടെ പ്രാധാന്യം വിശദീകരിച്ചു. സാമൂഹികവും വ്യവസായപരവുമായ ആവശ്യങ്ങൾക്കുള്ള പ്രായോഗിക, തന്ത്രപ്രധാന മേഖലയിലേക്കുള്ള നൂതനസംഭാവനകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. 2027 ഓടെ നടപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയോടെ, രാഷ്ട്രനിർമ്മാണത്തിനായി CSIR-NIIST ൽ നിന്നുള്ള പത്ത് വിപ്ലവകരമായ സാങ്കേതികവിദ്യകളും അവതരിപ്പിക്കപ്പെട്ടു.“ശാസ്ത്രീ
CSIR-NIIST വികസിപ്പിച്ച അഞ്ച് സാങ്കേതിക വിദ്യകൾ ഡോ. അനന്തരാമകൃഷ്ണന്റെ നേതൃത്വത്തിൽ, മുഖ്യാതിഥിയുടെ സാന്നിധ്യത്തിൽ കൈമാറി. ദ്രുതഗതിയിലുള്ള എറോബിക് കമ്പോസ്റ്റിംഗിനായി രൂപകൽപ്പന ചെയ്‌ത, JAIVAM എന്ന എൻജിനീയർ ചെയ്ത മൈക്രോബയോം സാങ്കേതിക വിദ്യ, ആലപ്പുഴയിലെ അഗ്രിപോയിന്റ് G3 ടെക്‌നോളജീസിൻ്റെ ശ്രീ. രഞ്ജിത്ത് ദാസിനും, തൃശ്ശൂരിലെ ഇന്നൊവേറ്റീവ് എനർജി സിസ്റ്റംസിൻ്റെ ശ്രീ. പ്രഭാകരനും കൈമാറി. ഡോ. കൃഷ്ണകുമാർ നയിച്ച സംഘമാണ് ഇത് വികസിപ്പിച്ചത്. ഇത് ജൈവമാലിന്യ നിർമാർജനത്തിനുള്ള ശാശ്വത പരിഹാരമാണ്.
ഗോതമ്പ്, അരി എന്നിവയുടെ മാലിന്യങ്ങളിൽ നിന്ന് ബയോഡിഗ്രേഡബിൾ ടെബിൾവെയർ നിർമ്മിക്കുന്ന സാങ്കേതിക വിദ്യ, ഗുണ്ടൂരിലെ റോയൽ അഗ്രോ ഇൻഡസ്ട്രീസിലെ ശ്രീ. ബാലകൃഷ്ണ ഗുഡേട്ടി, ശ്രീ. വെങ്കടേഷ് ബോഡപാടിക്കും, പൽനാടിലെ അഗ്രിവെയർ ശ്രീ. ചൈതന്യ റായുഡുവിനും കൈമാറി. ഡോ. ആഞ്ജനേയുലു കോതകോട്ട നയിച്ച സംഘമാണ് ഇത് വികസിപ്പിച്ചത്. ഇത് പ്ലാസ്റ്റിക് അടിസ്ഥാനമാക്കിയ ഉൽപ്പന്നങ്ങൾക്ക് ബദലായ പരിസ്ഥിതി സൗഹൃദ മാർഗമാണ്.
ശാസ്ത്രജ്ഞർ, വ്യവസായ നേതാക്കൾ, നയനിർമ്മാതാക്കൾ, സംരംഭകർ എന്നിവർ സമ്മേളനത്തിൽ പങ്കാളികളായി. CSIR-NIIST ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഫ്രൂട്ട് റോളപ്പുകൾ, ചക്ക അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ, മില്ലറ്റ് ഇൻസ്റ്റന്റ് മിക്സുകൾ, പ്രകൃതിദത്ത സിറപ്പുകൾ, വാഴപ്പഴം ഗ്രിറ്റ്സ് തുടങ്ങിയവയുടെ സാങ്കേതിക വിദ്യകൾ കുടുംബശ്രീ സ്റ്റേറ്റ് മിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. എച്ച്. ദിനേശൻ IAS ന് കൈമാറി.
ഡോ. നിഷയും ഡോ. രേഷ്മയും നയിച്ച സംഘമാണ് ഈ ഗവേഷണങ്ങൾ നടത്തിയത്. കുടുംബശ്രീ സ്ത്രീകൾ നേതൃത്വം നല്കുന്ന സംരംഭങ്ങൾക്കും പ്രാദേശിക മൂല്യ ശൃംഖയ്ക്കും ഇത് പിന്തുണ നൽകും.