ഉരുൾപൊട്ടൽ സർട്ടിഫിക്കറ്റുകൾ/രേഖകൾ വീണ്ടെടുക്കൽ ക്യാംപെയിൻ

Campaign for recovery of landslide certificates/documents

Aug 12, 2024
ഉരുൾപൊട്ടൽ   സർട്ടിഫിക്കറ്റുകൾ/രേഖകൾ വീണ്ടെടുക്കൽ    ക്യാംപെയിൻ
WAYANAD ADALATH CAMP

  

വയനാട് :ഉരുൾപൊട്ടലിൽ സർട്ടിഫിക്കറ്റുകൾ/തിരിച്ചറിയൽ കാർഡുകൾ പോലെയുള്ള അവശ്യ രേഖകൾ നഷ്ടപ്പെട്ടവർക്ക് അക്ഷയ സംരംഭകരുടെ സഹായത്തോടെ ജില്ലാ ഭരണകൂടം,കേരള സംസ്ഥാന ഐ. റ്റി. മിഷൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി സഹകരിച്ച് സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കൽ ക്യാംപെയിൻ തുടരുന്നു.
ഇന്ന് (12.08.2024) *ഗവ. HSS മേപ്പാടി, സെൻ്റ് ജോസഫ്സ് യു. പി. സ്കൂൾ മേപ്പാടി, മൗണ്ട് താബോർ സ്കൂൾ മേപ്പാടി* എന്നിവിടങ്ങളിൽ വച്ച് പ്രസ്തുത ക്യാംപെയിൻ നടത്തുന്നതാണ്.
നേരത്തെ ക്യാമ്പുകളിൽ ഉണ്ടായിരുന്നുവെങ്കിലും ഏതെങ്കിലും കാരണത്താൽ അവിടെ നിന്ന് തിരികെ പോയവർക്കും ക്യാമ്പുകള്ക്കു പുറത്ത് ബന്ധുവീടുകളിലും മറ്റും താമസിക്കുന്നവർക്കും സർട്ടിഫിക്കറ്റുകൾ/വിവിധ രേഖകൾ ആവശ്യമുണ്ടെങ്കിൽ St.Joseph's UP School, Mount Tabor School എന്നിവിടങ്ങളിൽ എത്തി അവ വീണ്ടെടുക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ടന്ന് ജില്ലാ കളക്ടർ ഡി ആർ മേഖശ്രീ  ഐ എ എസ്  അറിയിച്ചു .
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.