പ്രിന്റിംഗ് ടെക്നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം.
അപേക്ഷിക്കുന്നതിനുള്ള തീയതി ഒക്ടോബര്‍ 15വരെ നീട്ടി
എറണാകുളം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും (സി- ആപ്റ്റ്) സംയുക്തമായി ആരംഭിക്കുന്ന ഒരുവര്‍ഷ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഒക്ടോബര്‍ 15വരെ നീട്ടി. അപേക്ഷകര്‍ പ്ലസ് ടൂ/ വി.എച്ച്.എസ്.ഇ/ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ/ മറ്റര്‍ഹ വിഭാഗങ്ങള്‍ക്ക് നിയമാനുസ്യത ഫീസ് സൗജന്യം. പഠനകാലയളവില്‍ സ്‌റ്റൈപ്പെന്റും ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി /മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്കു വിധേയമായി ഫീസ് സൗജന്യമായിരിക്കും.
കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്‌റ്റൈപ്പെന്റോടു കൂടിയ ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനം സി-ആപ്റ്റ് മുഖേന ലഭിക്കും. പ്രിന്റിംഗ് ഡിപ്പാര്‍ട്ടുമെന്റില്‍ ഡിറ്റിപി. ഓപ്പറേറ്റര്‍ ഗ്രേഡ് രണ്ട്, ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് രണ്ട്, പ്ലേറ്റ് മേക്കര്‍ ഗ്രേഡ് രണ്ട് തസ്തികകളിലേക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന നിയമനത്തിന് അവസരം ലഭിക്കും.
മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ഗവ.എല്‍.പി സ്‌കൂള്‍ കാമ്പസ്, തോട്ടക്കാട്ടുകര പി.ഒ, ആലുവ 683108 എന്ന വിലാസത്തില്‍ തപാലിലും/ വെബ്സൈറ്റില്‍ ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ മാനേജിംഗ് ഡയറക്ടര്‍, സി-ആപ്റ്റിന്റെ പേരില്‍ മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് പരിശീലന വിഭാഗത്തിലെ (04842605322, 9605022555) എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം) കോപ്പികള്‍ സഹിതം ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15.