ഓഫീസ് അസിസ്റ്റന്റ് ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

32 വയസ്സാണ് രണ്ട് തസ്തികകളിലെയും ഉയര്‍ന്ന പ്രായപരിധി. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും

Aug 29, 2024
ഓഫീസ് അസിസ്റ്റന്റ് ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
applications-invited-for-office-assistant-trainee-vacancies

ബെംഗളൂരുവിലെ ബി.ഇ.എം.എല്‍. ലിമിറ്റഡില്‍ (B.E.M.L.) ഐ.ടി. ഐ. ട്രെയിനി, ഓഫീസ് അസിസ്റ്റന്റ് ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 100 ഒഴിവുണ്ട്. ഐ.ടി.ഐ. ട്രെയിനി: ഒഴിവ്- 54 (ഫിറ്റര്‍- 7, ടര്‍ണര്‍- 11, മെഷിനിസ്റ്റ്- 10, ഇലക്ട്രീഷ്യന്‍- 8, വെല്‍ഡര്‍- 18) യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള ഐ.ടി.ഐ., നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.
ഓഫീസ് അസിസ്റ്റന്റ് ട്രെയിനി: ഒഴിവ്- 46. യോഗ്യത: കൊമേഴ്സ്യല്‍ പ്രാക്ടീസില്‍ ഫുള്‍ടൈം ബിരുദം/ ഡിപ്ലോമ. അല്ലെങ്കില്‍ സെക്രട്ടേറിയല്‍ പ്രാക്ടീസില്‍ ഡിപ്ലോമ. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.32 വയസ്സാണ് രണ്ട് തസ്തികകളിലെയും ഉയര്‍ന്ന പ്രായപരിധി. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.ഒരുവര്‍ഷമാണ് പരിശീലനം.തുടര്‍ന്നുള്ള ഒരുവര്‍ഷം കരാര്‍ നിയമനമായിരിക്കും. ഈ കാലയളവ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 16,900- 60,650 രൂപ ശമ്പള സ്‌കെയിലില്‍ നിയമനം ലഭിക്കുന്നതാണ്.കംപ്യൂട്ടറധിഷ്ഠിത പരീക്ഷ/ ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷാഫീസ്: 200 രൂപ (ഭിന്നശേഷി/എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് ഫീസ് ബാധകമല്ല). ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: സെപ്റ്റംബര്‍ 4. വിശദവിവരങ്ങള്‍ക്ക് www.bemlindia.in സന്ദര്‍ശിക്കുക.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.