അക്ഷയക്ക് നിയമ പരിരക്ഷ ഉറപ്പാക്കണം: ഫെയ്‌സ് പാലക്കാട് ജില്ലാ വാർഷിക സമ്മേളനം

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ സമ്മേളനത്തിൽ അനുമോദിച്ചു.

Sep 2, 2024
അക്ഷയക്ക് നിയമ പരിരക്ഷ ഉറപ്പാക്കണം: ഫെയ്‌സ്  പാലക്കാട് ജില്ലാ വാർഷിക സമ്മേളനം
face palakkad

പാലക്കാട്: അക്ഷയക്ക് നിയമ പരിരക്ഷ  ലഭിക്കുന്നതിനായി അക്ഷയ ആക്ട് കൊണ്ട് വരണം എന്ന് ഫോറം ഓഫ് അക്ഷയ എൻ്റർപ്രണേർസ്  (ഫേസ്) പാലക്കാട് ജില്ലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
അക്ഷയ കെയർ  ചെയർമാൻ ജഫേർസൺ മാത്യുവിൻ്റെ  സാന്നിധ്യത്തിൽ ഫേസ്  സംസ്ഥാന ജന. സെക്രട്ടറി എ പി  സദാനന്ദൻ   സമ്മേളനം ഉൽഘാടനം ചെയ്തു. പൊതുജനത്തിന് സർക്കാർ ഓൺലൈൻ സേവനങ്ങൾ നൽകുന്നതിന് അംഗീകൃത സേവനദാതാക്കൾ   അക്ഷയ മാത്രമാണ് എന്ന  ഉത്തരവ് നിലനിൽക്കെ  യധാർത്ഥ അക്ഷയ ഏതെന്നും വ്യാജ സെൻ്ററുകൾ ഏതെന്നും ഉദ്ദോഗസ്ഥർക്ക് പോലും നിശ്ചയമില്ലാത്ത അവസ്ഥ ആണ്  ഉള്ളത് . അതിന്  പരിഹാരം കാണുന്നതിനായി  ഓരോ ഓഫീസിലും നേരിട്ട് ചെന്ന്   കാര്യങ്ങൾ  ബോധ്യപ്പെടുത്തുന്നതിൻ്റെ ആവശ്യകത  അദ്ദേഹം വിവരിച്ചു. ജില്ലാ പ്രസിഡൻ്റ് പ്രദീപ് മംഗലത്ത് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ,  സെക്രട്ടറി ഷമീർ വണ്ടാഴി, ട്രഷറർ മൊയ്തു ഓങ്ങല്ലൂർ പ്രവർത്തക സമിതി അംഗങ്ങൾ ആയ  അബ്ബാസ് വടവന്നൂർ,  ശ്രീധരൻ അമ്പലപ്പാറ,   സിനി കിഴക്കഞ്ചേരി,    അർച്ചന ടി പി എന്നിവർ സംസാരിച്ചു.  ഇലക്ഷൻ വെബ് കാസ്റ്റിങ്ങ് വിജയകരമായി പൂർത്തിയാക്കാൻ ഫേസിനൊപ്പം നിന്ന സംരംഭകരെ സമ്മേളനം ആദരിച്ചു. അക്ഷയ കുടുംബത്തിലെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ  സമ്മേളനത്തിൽവച്ച് അനുമോദിച്ചു.

തുടർന്ന് സംരഭകർക്കായി വിവിധ സേവനങ്ങളുടെ ട്രൈനിങ്ങ് നടന്നു   

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.